
ചങ്ങനാശേരിയില്‍ തെരുവ് നായ ആക്രമിച്ച സംഭവം; പരിക്കേറ്റ മൂന്നുപേർക്ക് 1.36 ലക്ഷം നഷ്ട പരിഹാരം നല്കാന് നഗരസഭാ
സ്വന്തം ലേഖകൻ
ചങ്ങനാശേരി: തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റ മൂന്നുപേര്‍ക്ക് 1.36 ലക്ഷം നഷ്ട പരിഹാരം നല്കാന് നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു.
കഴിഞ്ഞ ഫെബ്രുവരി 24ലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് ഇവര്‍ക്ക് നഷ്ടപരിഹാരം നല്കാന് ഇന്നലത്തെ കൗണ്‍സില്‍ തീരുമാനിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സന്തോഷ്കുമാര്‍ ബി, ടി.എം. ഷുക്കൂര്‍, ടി.സി. ഫ്രാന്‍സിസ് എന്നിവര്‍ക്കാണ് നഷ്ടപരിഹാരം അനുവദിച്ചത്. ഇവര്‍ ക്ലെയിം ചെയ്ത തീയതി മുതല്‍ ഒൻപതു ശതമാനം പലിശ സഹിതമുള്ള തുകയാണ് നല്‍കുന്നത്.
തുക നല്‍കാതെ വന്നാല്‍ നഗരസഭാ സെക്രട്ടറിയുടെ പേരില്‍ നടപടി സ്വീകരിക്കുമെന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.