video
play-sharp-fill
ചങ്ങനാശ്ശേരിയിൽ മൊത്തവിതരണ സ്ഥാപനത്തില്‍നിന്നു വിതരണം ചെയ്ത സാധനങ്ങളുടെ വില ജീവനക്കാരന്‍ തട്ടിയെടുത്തു; 15.87 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ ഹരിപ്പാട് സ്വദേശിക്കെതിരെ പരാതിയുമായി സ്ഥാപനഉടമകൾ;  അന്വേഷണം ആരംഭിച്ച് പൊലീസ്

ചങ്ങനാശ്ശേരിയിൽ മൊത്തവിതരണ സ്ഥാപനത്തില്‍നിന്നു വിതരണം ചെയ്ത സാധനങ്ങളുടെ വില ജീവനക്കാരന്‍ തട്ടിയെടുത്തു; 15.87 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ ഹരിപ്പാട് സ്വദേശിക്കെതിരെ പരാതിയുമായി സ്ഥാപനഉടമകൾ; അന്വേഷണം ആരംഭിച്ച് പൊലീസ്

ചങ്ങനാശേരി: ചങ്ങനാശേരിയിലെ ക്രോക്കറി മൊത്തവിതരണ സ്ഥാപനത്തില്‍നിന്നും വിതരണം ചെയ്ത സാധനങ്ങളുടെ വില സ്ഥാപനത്തിലടയ്ക്കാതെ തട്ടിയെടുത്തതായി പരാതി. ചങ്ങനാശേരിയിലെ അഹല്യ ക്രോക്കറിയില്‍നിന്നും കറുകച്ചാല്‍, മണിമല, കാഞ്ഞിരപ്പള്ളി, റാന്നി, പത്തനംതിട്ട പ്രദേശങ്ങളിലെ കടകളില്‍ ഓര്‍ഡര്‍ എടുക്കുകയും കളക്ഷനെടുക്കുകയും ചെയ്യുന്ന പ്രതിനിധിയാണു തട്ടിപ്പ് നടത്തിയത്. 30 ദിവസത്തെ കാലാവധി നല്‍കിയാണു കടകളില്‍ സാധനങ്ങള്‍ നല്‍കുന്നത്.

എല്ലാവരും ചെക്കുകളിലൂടെയാണു പണമിടപാട് നടത്തുന്നതും. ഈ കടകളിലെത്തി അഹല്യ ക്രോക്കറി സ്ഥാപനം നിര്‍ത്തുകയാണെന്നും പണത്തിന് അത്യാവശ്യമുണ്ടെന്നും പറഞ്ഞ് ചെക്ക് വാങ്ങാതെ പണം രൊക്കമായി തരുകയാണെങ്കില്‍ ഡിസ്കൗണ്ട് നല്‍കാമെന്നും കളവു പറഞ്ഞ് അഹല്യയിലെ ജീവനക്കാരനും ഹരിപ്പാട് സ്വദേശിയുമായ എസ്.എസ്. രാജീവ് പണം കൈപ്പറ്റിയെന്നാണ് ആരോപണം.

15.87 ലക്ഷം രൂപ ഇത്തരത്തില്‍ തട്ടിയെടുത്തതായാണ് ചങ്ങനാശേരി പോലീസില്‍ നല്‍കിയിരിക്കുന്ന പരാതിയിലുള്ളത്. ഈ പണം അഹല്യയുടെ അക്കൗണ്ടില്‍ അടയ്ക്കുകയും ചെയ്തിട്ടില്ല. പണം വാങ്ങിയതിനു പകരം രാജീവിന്‍റെ ഭാര്യയുടെയും സുഹൃത്തുക്കളുടെയും ചെക്കുകളാണ് രാജീവ് നല്‍കിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ചെക്കുകള്‍ പണമില്ലാതെ മടങ്ങിയപ്പോഴാണു ക്രമക്കേട് നടത്തിയ വിവരം പുറത്താകുന്നത്. ഇതറിഞ്ഞതോടെ അഹല്യ സ്ഥാപനങ്ങളുടെ മാനേജര്‍ രാജേഷും മറ്റൊരു ജീവനക്കാരനായ സേതുരാജും സാധനം വിതരണം ചെയ്ത കടകളിലെത്തി വിവരം അന്വേഷിച്ചു. ഈ അന്വേഷണത്തില്‍ രാജീവ് കടകളില്‍നിന്നു പണം രൊക്കമായി കൈപ്പറ്റിയതായും അറിഞ്ഞു.

വിവരം സ്ഥാപനമേധാവികള്‍ അറിഞ്ഞതോടെ രാജീവ് ജോലിക്കെത്താതായി. ഇയാളുടെ ഫോണുകള്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലുമാണ്. സംഭവം സംബന്ധിച്ച്‌ അഹല്യ ക്രോക്കറീസ് മാനേജര്‍ ബി. മധുകുമാര്‍ ചങ്ങനാശേരി പോലീസില്‍ ജീവനക്കാരനായ രാജീവിനെതിരേ പരാതി നല്‍കിയിട്ടുമുണ്ട്