പുത്തനാറും എ.സി കനാലും കരകവിഞ്ഞതോടെ ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലയില്‍ വെള്ളപ്പൊക്ക ഭീതി: ആറിന് സമീപം താമസിക്കുന്ന നിരവധി വീടുകളിൽ വെള്ളം കയറി

Spread the love

ചങ്ങനാശേരി : പമ്പയുടെയും മണിമലയാറിന്റെയും കൈവഴിയായ പുത്തനാറും എ.സി കനാലും കരകവിഞ്ഞതോടെ
ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലയില്‍ വെള്ളപ്പൊക്കഭീതി.

ആറിന് സമീപം താമസിക്കുന്ന നിരവധി വീടുകളിലും, ചങ്ങനാശേരി – ആലപ്പുഴ റോഡിന്റെ ഇരുവശങ്ങളിലുമുള്ള വീടുകളിലും വെള്ളം കയറി. എ.സി കോളനി, പൂവം, അംബേദ്കർ കോളനി, പൂവം റോഡ് തുടങ്ങി പ്രദേശങ്ങളിലും സ്ഥിതി ഗുരുതരമാണ്.

പ്രദേശത്തേക്കുള്ള ഗതാഗതവും പൂർണ്ണമായി തടസപ്പെട്ടു. പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡില്‍പെടുന്ന മൂലേപുതുവല്‍, നക്രാല്‍പുതുവല്‍, അറുനൂറില്‍പുതുവല്‍, കോമങ്കേരിച്ചിറ, എടവന്തറ, എ.സി കോളനി, കാവാലിക്കരിച്ചിറ എന്നിവി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടങ്ങളിലും, വാഴപ്പള്ളി പഞ്ചായത്തിലെ വെട്ടിത്തുരുത്ത്, തുരുത്തേല്‍, പറാല്‍, കുമരങ്കരി, നത്തനടിച്ചിറ, ഈരത്ര ഇഞ്ചൻതുരുത്ത്, ചാമ, തൂപ്രം, പുതുച്ചിറ തൃക്കൊടിത്താനം പഞ്ചായത്തില്‍, വേഷ്ണാല്‍, ഇരുപ്പാതോടിന് ഇരുവശവും, കുറിച്ചി

പഞ്ചായത്തിലെ പടിഞ്ഞാറൻ ഭാഗങ്ങള്‍, പെരുന്ന അട്ടിച്ചിറ ലക്ഷംവീട് കോളനിയിലും റെയില്‍വേ പുറമ്ബോക്കിലുള്ളവരെ പുനരധിവസിപ്പിച്ചിട്ടുള്ള ഭാഗം, നഗരത്തിന്റെ പടിഞ്ഞാറൻ മേഖലകളായ വാലുമ്മേല്‍ച്ചിറ, മഞ്ചാടിക്കര

ഭാഗങ്ങളിലും കോണത്തോടി, മാടത്താനി പ്രദേശങ്ങളിലും ആവണി, മനയ്ക്കച്ചിറ, പൂവം പാലം, പാറയ്ക്കല്‍ കലുങ്ക്, കിടങ്ങറ പെട്രോള്‍പമ്ബിനു സമീപം തുടങ്ങിയ ഭാഗങ്ങളില്‍ വെള്ളം കയറി തുടങ്ങിയത് കുടുംബങ്ങളെ ഭീതിയിലാഴ്‌ത്തുകയാണ്. എ.സി കനാലില്‍ പോള നിറഞ്ഞു കിടക്കുന്നതിനാല്‍ വെള്ളമൊഴുക്ക് സുഗമമല്ല.