ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്ത; ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു

Spread the love

കോട്ടയം: വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം.ജനശതാബ്ദി എക്‌സ്പ്രസിന് ഇനി ചങ്ങനാശ്ശേരിയിലും സ്റ്റോപ്പ്.കണ്ണൂര്‍-തിരുവനന്തപുരം-കണ്ണൂര്‍ (12081/12082) ജനശതാബ്ദി എക്‌സ്പ്രസിന് ചങ്ങനാശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി.

റെയില്‍വേ മന്ത്രാലയത്തില്‍ നടത്തിയ തുടര്‍ച്ചയായ ഇടപെടലുകളുടെ ഫലമായാണ് ചങ്ങനാശ്ശേരിയില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിപ്പിച്ചതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.
പുലർച്ചെ 4.50-ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന ജനശതാബ്ദി എക്‌സ്പ്രസിന്(12081) തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം എന്നീ സ്‌റ്റേഷനുകളിലാണ് നിലവില്‍ സ്‌റ്റോപ്പുള്ളത്.

ഈ ട്രെയിന്‍ ഉച്ചയ്ക്ക് 2.10-ഓടെ തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരും. ഉച്ചയ്ക്ക് 2.50-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന (12082) ജനശതാബ്ദി എക്‌സ്പ്രസ് അർധരാത്രി 12.50-നാണ് കണ്ണൂരില്‍ എത്തിച്ചേരുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group