
ചങ്ങനാശേരി: എസ്ബി കോളജ് ശതാബ്ദി സമാപന ചടങ്ങിനായി നാളെ എത്തുന്ന ഉപരാഷ്ട്രപതിയെ വരവേല്‍ക്കാന്‍ കോളജില്‍ വിപുലമായ ഒരുക്കങ്ങള്‍.
കോളജ് മാനേജര്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, പ്രിന്‍സിപ്പല്‍ റവ.ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍, ഫാ. ജോസ് മുല്ലക്കരി, ജോമോന് കെ.വി., പ്രഫ. സിബി ജോസഫ്, ഡോ. ബിനു ജോബ്, ജോമോന് ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ക്രമീകരണങ്ങള്‍ നടത്തുന്നത്.
ഒരു നൂറ്റാണ്ടിന്റെ ചരിത്രപ്രൗഢിയോടെയുള്ള ക്രമീകരണങ്ങളാണ് കോളജില്‍ സജ്ജമാക്കിയിരിക്കുന്നത്. സമ്മേളനം നടക്കുന്ന കാവുകാട്ട് ഹാള്‍ ഏറെ മനോഹരമാണ്. കാമ്പസ് ഏറെ മനോഹരമാക്കിയിട്ടുണ്ട്. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി വി.എന്‍. വാസവന് തുടങ്ങിയവരും സമ്മേളനത്തില്‍ സന്നിഹിതരാകും.
ചടങ്ങില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരും കോളജില്‍നിന്നുള്ള ക്ഷണക്കത്ത് ലഭിച്ചവരും സമ്മേളനം ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് കാവുകാട്ട് ഹാളിലെത്തി സീറ്റുകളില്‍ ഇരിക്കണം. ഒരു മണിക്കൂര്‍ നേരത്തെ പരിപാടിയാണ് ക്രമീകരിച്ചിരിക്കുന്നത്.
സമ്മേളനശേഷം ഉപരാഷ്ട്രപതി വേദിവിട്ട് പെരുന്നയിലെ ഹെലിപ്പാഡിലെത്തി അവിടെനിന്നു വിമാനത്തില്‍ കയറി പറന്നുയര്‍ന്നശേഷം മാത്രമേ ഹാളിലുള്ളവരെ പുറത്തുപോകാന്‍ അനുവദിക്കുകയുള്ളൂ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നും നാളെയും അവധി
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സമ്മേളനം നടക്കുന്ന എസ്ബി കോളജിലും ഉപരാഷ്ട്രപതി വന്നിറങ്ങുന്ന പെരുന്ന എന്‍എസ്എസ് കോളജിലും ഇന്നും നാളെയും റെഗുലര്‍ ക്ലാസുകളുണ്ടാകില്ല.
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: ചങ്ങനാശേരിയില്‍ നാളെ ഗതാഗത നിയന്ത്രണം
ചങ്ങനാശേരി: എസ്ബി, എന്‍എസ്എസ് കോളജുകളും പരിസരപ്രദേശങ്ങളും നാളെ രണ്ടിന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ്.എംസി റോഡില്‍ക്കൂടി തിരുവല്ല ഭാഗത്തുനിന്നും കോട്ടയ ത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും ളായിക്കാട് ഭാഗത്തു നിന്നു ചങ്ങനാശേരി ബൈപാസിലൂടെ തിരിഞ്ഞുപോകേ ണ്ടതാണ്.
ആലപ്പുഴയില്‍നിന്ന് എസി റോഡിലൂടെ കോട്ടയത്തേക്കുള്ള കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പൂര്‍ണ്ണമായും പെരുന്നയില്‍നിന്നു ളായിക്കാട് വഴി ചങ്ങനാ ശേരി ബൈപാസിലൂടെ തിരിഞ്ഞുപോകേണ്ടതാണ്.പത്തനംതിട്ടയില്‍നിന്നു തിരുവല്ല വഴി കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തിരുവല്ല, പെരുന്തുരുത്തി, തെങ്ങണ, ഞാലിയാകുഴി വഴി കോട്ടയം ഭാഗത്തേക്ക് പോകേണ്ടതാണ്.
കോട്ടയം ഭാഗത്തുനിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും തുരുത്തി പൂന്നമുട്ടില്‍ തിരിഞ്ഞ് മുളയ്ക്കാംതുരുത്തി വഴി പോകേണ്ടതാണ്.കറുകച്ചാല്‍ ഭാഗത്തുനിന്നും തിരുവല്ല ഭാഗത്തക്ക് പോകുന്ന വാഹനങ്ങള്‍ മാമ്മൂട്, പായിപ്പാട് വഴി തിരിഞ്ഞു തിരുവല്ല ഭാഗത്തേക്ക് പോകേണ്ടതാണ്.
ചങ്ങനാശേരി മാര്‍ക്കറ്റ് ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പറാല്‍-വാലടി-മുളയ്ക്കാംതുരുത്തി വഴി തുരുത്തി പുന്നമൂട് ജംഗ്ഷനിലെത്തി കോട്ടയം ഭാഗത്ത ക്ക് പോകേണ്ടതാണ്.
ചങ്ങനാശേരി മാര്‍ക്കറ്റ് ഭാഗത്തുനിന്നും തിരുവല്ല ഭാഗത്തേ ക്കും കറുകച്ചാല്‍ ഭാഗത്തേക്കും പോകുന്ന വാഹനങ്ങള്‍ പുഴവാത്്, മനയ്ക്കച്ചിറ റോഡ് വഴി എസി റോഡിലെത്തി പെരുന്നയില്‍ ളായിക്കാട് വഴി റെയില്‍വേ സ്റ്റേഷനിലെത്തി വാഴൂര്‍ റോഡിലൂടെ പോകേണ്ടതാണ്.



