ചങ്ങനാശേരി മറ്റം കോളനി റോഡ് പുനര്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരത്തിലേക്ക്.

Spread the love

ചങ്ങനാശേരി: വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന സെന്‍റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍-മറ്റം കോളനി റോഡ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് 34 -ാം വാര്‍ഡ് കമ്മിറ്റി സമരത്തിലേക്ക്.

തകര്‍ന്നുകിടക്കുന്ന റോഡിന്‍റെ ഓടകള്‍ക്കു മുകളിലുള്ള തകര്‍ന്ന സ്ലാബുകളും കാല്‍നടയും ഗതാഗതവും ദുഷ്‌കരമാക്കുന്നു.

റോഡ് നന്നാക്കാത്ത നഗരസഭാധികൃതരുടെ അനാസ്ഥയ്‌ക്കെതിരേ നടന്ന ധര്‍ണ കെപിസിസി അംഗം ഡോ. അജീസ് ബെന്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് വിനോദ് ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്‍റ് തോമസ് അക്കര, എ.എ. ഫ്രാന്‍സിസ്, രേഖാ വിനോദ്, ആല്‍ബിന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് കമ്മിറ്റി പ്രസിഡന്‍റ് മാത്തുക്കുട്ടി മുളയ്ക്കല്‍ കണ്‍വീനറായി സമരസമിതി രൂപീകരിച്ചു.