
ചങ്ങനാശേരി: പൂവം നിവാസികളുടെ യാത്രാക്ലേശത്തിനു പരിഹാരമായി പെരുമ്പുഴക്കടവ് പാലത്തിന്‍റെ അപ്രോച്ച് റോഡ് നിര്‍മാണത്തിനു നാളെ തുടക്കമാകും.
15 വര്‍ഷംമുമ്പ് നിര്‍മാണം നടത്തിയ ഈ പാലത്തിന്‍റെ അപ്രോച്ച് ഇടിഞ്ഞുതാണതിനെ തുടര്‍ന്ന് നിര്‍മാണം നിലച്ചിരുന്നു.
പാടശേഖരങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പൂവം പ്രദേശത്തെ ചങ്ങനാശേരിക്കവലയുമായി ബന്ധിപ്പിക്കുന്ന ഏകവഴിയിലെ പാലമാണിത്.
പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാകാതിരുന്നതുമൂലം പൂവത്തെയും സമീപത്തുള്ള തിരുവല്ല നിയോജക മണ്ഡലത്തിലെയും നെല്‍ക്കര്‍ഷകർ ഏറെ ബുദ്ധിമുട്ടിയിരുന്നു. പാലത്തിന്‍റെ സമീപത്തുകൂടി തോടിനുകുറുകെ നിര്‍മിച്ചിരിക്കുന്ന റോഡില്‍ വെള്ളംകയറി മഴക്കാലത്തു യാത്ര തടസപ്പെടുന്നതു പതിവായിരുന്നു.
ജനവാസ മേഖലയിലുള്ള വെള്ളപ്പൊക്കം, കൃഷിയിടങ്ങളിലുള്ള വെള്ളപ്പൊക്കം, മടവീഴ്ച, പോള ശല്യം തുടങ്ങിയ വിഷയങ്ങള്‍ നാടിനെ ദുരിതത്തിലാക്കിയിരുന്നു.
കോടതിയിലെ കേസുകള്‍ ഉള്‍പ്പെടെ നിരവധി കടമ്പകള്‍ കടന്നാണ് ജോബ് മൈക്കിള്‍ എംഎല്‍എയുടെ ഇടപെടലില്‍ അപ്രോച്ച് റോഡ് സാക്ഷാത്കൃതമാകുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലത്തിന്‍റെ അപ്രോച്ച് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പൂവം പ്രദേശത്തെ ജനങ്ങളുടെ യാത്രാക്ലേശത്തിനു പരിഹാരമാകും. നാളെ വൈകുന്നേരം അഞ്ചിന് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിക്കും.
4.97 കോടി രൂപ മുടക്കിയാണ് പൂവം-പെരുമ്പുഴക്കടവ് പാലത്തിന്‍റെ അപ്രോച്ച് റോഡ് നിര്‍മാണം നടത്തുന്നത്. പാലത്തിന്‍റെ അപ്രോച്ച് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പൂവം പ്രദേശത്തെ ജനങ്ങളുടെ യാത്രാക്ലേശത്തിനു പരിഹാരമാകും.