മനസിൽ സുഗന്ധം പരത്തുന്ന വർണ്ണ കാഴ്ചകൾക്ക് ഇവിടെ മാറ്റമില്ല: എത്ര പരിസ്ഥിതി ദിനം കഴിഞ്ഞാലും ചങ്ങനാശേരി പാലാത്രച്ചിറ ജംഗ്ഷനിലെ കാഴ്ചകൾ യാത്രക്കാരുടെ മനം കവരും.

Spread the love

ചങ്ങനാശേരി: എല്ലാ വര്‍ഷവും പരിസ്ഥിതിദിനം വരും, പോകും. വിവിധ സംഘടനകള്‍ നിരവധി മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കും.
പിന്നീട് ആരും തിരിഞ്ഞുനോക്കാതെ ഇവ ചൂടും വെയിലുമേറ്റ് നശിക്കും.

video
play-sharp-fill

എന്‍എച്ച്‌-183(എംസി റോഡ്), ചങ്ങനാശേരി ബൈപാസ് റോഡുകള്‍ സംഗമിക്കുന്ന പാലാത്രച്ചിറ ജംഗ്ഷനിലെ പൂന്തോട്ടം ഇതിലെ കടന്നുപോകുന്ന നൂറുകണക്കിനു യാത്രക്കാരുടെ മനംകവരുന്ന കാഴ്ചയാണ്. കഴിഞ്ഞ പത്തുവര്‍ഷക്കാലമായാണ് ഈ ജംഗ്ഷനിലും ബൈപാസ് റോഡിന്‍റെ മോര്‍ക്കുളങ്ങര വരെയുള്ള ഭാഗത്തും പൂക്കളുടെ സൗന്ദര്യം യാത്രക്കാരുടെ കണ്ണുകള്‍ക്ക് കുളിർമയേകുന്നു.

ചങ്ങനാശേരിയുടെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ മികച്ച സേവനം കാഴ്ചവയ്ക്കുന്ന ചങ്ങനാശേരി ക്ലബാണ് പാലാത്ര ജംഗ്ഷനിലും ബൈപാസ് റോഡരികിലും ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച്‌ ചെടികള്‍ നട്ടുപിടിപ്പിച്ച്‌ പരിപാലിച്ചു പൂക്കളുടെ വര്‍ണക്കാഴ്ച സമ്മാനിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാലിന്യം കുന്നുകൂടിക്കിടന്ന സ്ഥലം ഒരുക്കിയാണ് ഇവിടെ ചെടികള്‍ വച്ചുപിടിപ്പിച്ചത്. പൂന്തോട്ട പരിപാലനത്തിനായി ക്ലബ് രണ്ടു തൊഴിലാളികളേയും നിയോഗിച്ചിട്ടുണ്ട്. ചങ്ങനാശേരി നഗരസഭ ബൈപാസിന്‍റെ വിവിധ സ്ഥലങ്ങളില്‍

സജ്ജമാക്കിയിരിക്കുന്ന ഉദ്യാനങ്ങളില്‍ വേനല്‍ക്കാലത്ത് വേണ്ടുന്ന പരിചരണത്തിനുള്ള സഹകരണവും ചങ്ങനാശേരി ക്ലബ് നല്‍കുന്നുണ്ട്. ബൈപാസിലെ പ്രഭാത സായാഹ്ന സവാരിക്കാര്‍ക്കും പൂന്തോട്ടം മനസിന് ആനന്ദം പകരുന്ന കാഴ്ചയാണ്.