
ചങ്ങനാശേരി: മൂന്നു സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കിയ സാഹചര്യത്തിൽ ചങ്ങനാശേരി നഗരസഭയിൽ കോണ്‍ഗ്രസ് അംഗം ചെയർമാനാകും.
അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുന്നത് 21നായതിനാൽ തലേന്ന് വിജയികളുടെ സമ്മേളനവും യുഡിഎഫ് നേതൃയോഗവും നടക്കും.
അന്ന് ചെയർമാനെയും വൈസ് ചെയർപേഴ്സണെയും പ്രഖ്യാപിക്കും. ചെയർമാൻ ജനറലായതിനാൽ വൈസ് ചെയർപേഴ്സൺ വനിതയായിരിക്കും. വൈസ് ചെയർപേഴ്സണും കോണ്‍ഗ്രസ് അംഗമാകാനാണ് സാധ്യത.
യുഡിഎഫിന് 13 സീറ്റുകളാണ് ലഭിച്ചത്. ഏഴു സ്വതന്ത്രരിൽ മൂന്നു സ്വതന്ത്രരുടെ പിന്തുണ ലഭിച്ചതോടെ യുഡിഎഫിന് 16 അംഗങ്ങളായി. പതിമൂന്നിൽ പതിനൊന്നും കോണ്‍ഗ്രസ് അംഗങ്ങളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള കോണ്‍ഗ്രസിന് രണ്ടംഗങ്ങളേയുള്ളു. നഗരസഭയിൽ ആകെ 37 അംഗങ്ങളാണുള്ളത്. എൽഡിഎഫിന് ഒമ്പതും എൻഡിഎയ്ക്ക് എട്ടും സീറ്റുകളാണുള്ളത്.



