ചങ്ങനാശേരി നഗരസഭയുടെ മാലിന്യസംസ്‌കരണ രീതികള്‍ക്ക്‌ ശാസ്‌ത്രീയ അടിത്തറ വേണമെന്ന ആവശ്യം ഉയരുന്നു: വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. 

Spread the love

ചങ്ങനാശേരി: നഗരസഭയുടെ മാലിന്യസംസ്‌കരണ രീതികള്‍ക്ക്‌ ശാസ്‌ത്രീയ അടിത്തറ വേണമെന്ന ആവശ്യം ഉയരുന്നു. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇതിനായി കൂടുതല്‍ ശാസ്‌ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നുമെന്നുമുള്ള ആവശ്യം ശക്‌തമാകുന്നു.

2017-18 സാമ്ബത്തിക വര്‍ഷം ലക്ഷങ്ങള്‍ ചെലവഴിച്ചു തുമ്പൂർമൂഴി മാതൃകയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ്‌ വേഴക്കാട്ടുചിറ ബസ്‌ സ്‌റ്റാന്റ്‌ പരിസരം, ടൗണ്‍ ഹാള്‍, മാര്‍ക്കറ്റ്‌ എന്നിവടങ്ങളില്‍ സ്‌ഥാപിച്ചെങ്കിലും പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍ നഗരസഭ താല്‌പര്യമെടുത്തില്ല. വായു നിര്‍ഗമനത്തിന്റെയും ചാണകത്തിലെ സൂക്ഷ്‌മ ജീവികളുടേയും സഹായത്തോടെ മൃഗങ്ങളുടെ മൃതശരീരം വരെ ദ്രവിപ്പിച്ച്‌ വളമാക്കാനുതകുന്ന എയ്‌റോബിക്‌ കമ്ബോസ്‌റ്റിങ്ങ്‌ രീതിയാണ്‌ തുമ്ബുര്‍മൂഴി മാതൃക. ഹരിത വാതകങ്ങള്‍ ഏറ്റവും കുറവ്‌ മാത്രമേ ബഹിര്‍ഗമിപ്പിക്കുന്നുള്ളു. എന്നത്‌ ഇത്തരം പ്ലാന്റുകളുടെ പ്രത്യേകതയാണ്‌. ഇതിന്‌ പുറമെ പരിസ്‌ഥിതി സൗഹൃദവുമാണ്‌.

നഗരത്തിന്റെ പല ഭാഗത്തും മാലിന്യം അലക്ഷ്യമായി നഗരസഭ തന്നെ തള്ളുകയാണ. പെരുന്ന ബസ്‌ സ്‌റ്റാന്‍ഡില്‍ മാലിന്യം കുന്നുകൂടി യാത്രകാര്‍ക്ക്‌ ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്നുണ്ടെങ്കിലും കാര്യക്ഷമമായി സംസ്‌കരണത്തിന്‌ നടപടി സ്വീകരിക്കുന്നില്ല. മാര്‍ക്കറ്റ്‌ ഭാഗത്തും മാലിന്യ പ്രശ്‌നം രൂക്ഷമാണ്‌. ബൈപാസില്‍ മനുഷ്യ വിസര്‍ജ്യം ടാങ്കര്‍ ലോറികളില്‍ നിക്ഷേപിക്കുന്നത്‌ പതിവ്‌ സംഭവമായിട്ടുണ്ട്‌. ളായിക്കാട്‌ ബൈപാസ്‌ ഭാഗത്ത്‌ നിരീക്ഷണ കാമറ സ്‌ഥാപിക്കുവാന്‍ നഗരസഭ നടപടി സ്വീകരിക്കണം.

ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണം. ശേഖരിക്കുന്ന പ്ലാസ്‌റ്റിക്‌ മാലിന്യം പാതയോരങ്ങളില്‍ ദിവസങ്ങളോളം ചാക്കില്‍ കെട്ടി കൂട്ടിവെക്കുന്നത്‌ പതിവ്‌ കാഴ്‌ചയാണ്‌.
നിരോധിത പ്ലാസ്‌റ്റിക്‌ ഉല്‍പ്പന്നങ്ങളുടെ വില്‌പനയും കൈകാര്യവും ഇപ്പോഴും സുഗമമായി നടക്കുന്നു. സംസ്‌ഥാനത്തു പല നഗരസഭകളും വിജയകരമായി തുമ്ബൂര്‍മുഴി മാതൃക നടപ്പാക്കിയിട്ടുണ്ട്‌. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുമ്ബൂര്‍മൂഴി മാതൃക നടപ്പാക്കിയാല്‍ നഗരത്തിലെ മാലിന്യസംസ്‌കരണത്തിനു പരിഹാരം കണ്ടെത്തുവാന്‍ സാധിക്കും.

മാലിന്യമുപയോഗിച്ച്‌ ശാസ്‌ത്രീയമായ ലാന്‍ഡ്‌ ഫില്ലിങ്‌് സാഹചര്യം നഗരസഭക്കുണ്ടെങ്കിലും അതു പ്രയോജനപെടുത്തുന്നില്ല. പെരുന്നയില്‍ അന്തരാക്ഷ്‌ട്ര സേ്‌റ്റഡിയത്തിനായി ഏറ്റെടുത്ത സ്‌ഥലം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലാന്‍ഡ്‌ ഫില്ലിങ്‌ നടത്തി സ്‌റ്റേഡിയമായി മാറ്റുന്നതില്‍ നഗരസഭ മതയ്യാറായിട്ടില്ല. ശുചിത്വ നഗരമെന്നത്‌ നഗരസഭയുടെ പ്രധാന അജണ്ടയായി മാറണമെന്നും പ്രദേശവാസികളുടെ ആവശ്യം.