കേരള കോണ്‍ഗ്രസുകള്‍ നേര്‍ക്കുനേര്‍ പോരാടുന്ന മണ്ഡലങ്ങളിലൊന്നായ ചങ്ങനാശേരി ഇടത്തോട്ടോ വലത്തോട്ടോ? കാടിളക്കിയുള്ള പ്രചാരണത്തിൽ മുന്നണികൾ.

Spread the love

ചങ്ങനാശേരി: നാലുപതിറ്റാണ്ട്‌ കോരള കോണ്‍ഗ്രസ്‌(എം)ല്‍ നിന്നുകൊണ്ട്‌ കെ.എം മാണിയോടെപ്പം നിന്നു നയിച്ച സി.എഫ്‌ തോമസ്‌ എന്ന സൗമ്യ രാഷ്ര്‌ടീയ നേതാവ്‌ വിജയിച്ച മണ്ഡലമാണ് ചങ്ങനാശേരി . കെ.എം മാണിയുടെ മരണശേഷം പിളര്‍ന്ന കേരളകോണ്‍ഗ്രസ്‌ രണ്ടാകുകയും ജോസഫിനൊപ്പം നിലയുറപ്പിച്ച സി.എഫ്‌ തോമസ്‌ അദേഹത്തിന്റെ മരണശേഷം 2021ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ രണ്ടു കേരള കോണ്‍ഗ്രസ്സുകാര്‍ ഏറ്റു മുട്ടിയപ്പോള്‍ മണ്ഡലം കോണ്‍ഗ്രസ്‌ എമ്മില്‍ മത്സരിച്ച ജോബ്‌ മൈക്കിള്ളിന്‌ അനുകൂലമായി വിധിയെഴുതിയതോടെ പതിറ്റാണ്ടുകളായി യു.ഡി.എഫിന്റെ കൈയിലിരുന്ന മണ്ഡലം എല്‍.ഡി..എഫ്‌ പിടിച്ചടുക്കുകയായിരുന്നു.

video
play-sharp-fill

ജില്ലയില്‍ കേരള കോണ്‍ഗ്രസുകള്‍ നേര്‍ക്കുനേര്‍ പോരാടുന്ന മണ്ഡലങ്ങളിലൊന്നായ ചങ്ങനാശേരിയില്‍ എല്‍.ഡി.എഫിനായി കേരള കോണ്‍ഗ്രസിലെ ജോബ്‌ മൈക്കിളും യു.ഡി.എഫിനായി കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗത്തിലെ വിനു ജോബുമാണ്‌ മത്സരിക്കുന്നത്‌. എന്‍.ഡി.എയ്‌ക്കായി ബി.ജെ.പി സംസ്‌ഥാന അംഗമായ ബി. രാധാകൃഷ്‌ണ മേനോന്‍ രംഗത്തിറക്കിയതോടെ പോരാട്ടത്തിന്റെ ചൂടേറിയിരിക്കുകയാണ്‌.

ജോബ്‌ മൈക്കിളും വിനു ജോബും സമീപകാലം വരെ ഒന്നിച്ചു പ്രവര്‍ത്തിച്ചവരായിരുന്നു. മണ്ഡലത്തിലെ പായിപ്പാട്‌, കുറിച്ചി പഞ്ചായത്തുകള്‍ എല്‍.ഡി.എഫിന്റെ കൈയിലും വാഴപ്പള്ളി, മാടപ്പള്ളി, തൃക്കൊടിത്താനം പഞ്ചായത്തുകളും ചങ്ങനാശേരി നഗരസഭയും യു.ഡി.എഫ്‌ ഭരണത്തിലുമാണ്‌. ഹിന്ദു, ക്രിസ്‌ത്യന്‍ വിഭാഗത്തിലെ ഏതൊരു വിഷയത്തിനും സമൂഹം കേള്‍ക്കാന്‍ കാതോര്‍ക്കുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വരുന്നതു ചങ്ങനാശേരിയില്‍ നിന്നാണ്‌. അതുകൊണ്ടുതന്നെ ചങ്ങനാശേരിയില്‍ നിന്നുള്ള രാഷ്‌ട്രീയം എന്നും സംസ്‌ഥാന ശ്രദ്ധയാകര്‍ഷിക്കാറുമുണ്ട്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള പിറവിക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്‌റ്റുകളായ കല്യാണ കൃഷ്‌ണന്‍നായരും കെ.ജി.എന്‍ നമ്പൂതിരിപ്പാടിനുശേഷം ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു കെ.എം മാണിയുടെ കേരള കോണ്‍ഗ്രസ്‌ മത്സരിച്ചപ്പോള്‍ സ്‌ഥാനാര്‍ഥിയായി വന്ന സിഎഫ്‌ തോമസ്‌ വിജയിക്കുകയും തുടര്‍ന്നങ്ങോട്ട്‌ ഇടതുപക്ഷത്തില്‍ നിന്നു കെ.എം മാണിവിട്ടുപോയിട്ടും നാലുപതിറ്റാണ്ടുകാലം അദ്ദേഹം യുഡിഎഫില്‍ നിന്നുകൊണ്ട്‌ മണ്ഡലത്തെ പ്രതിനിധീകരിച്ചു.

പൊതുവെ വലതുപക്ഷ രാഷ്ര്‌ടീയത്തിനോട്‌ കൂറ്‌ പുലര്‍ത്തുന്ന ചങ്ങനാശേരി ജോസ്‌ കെ. മാണിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ്‌ വിട്ട്‌ എല്‍.ഡി.എഫില്‍ വന്നതിനുശേഷം 2021ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ മത്സരിച്ച കേരള കോണ്‍ഗ്രസ്‌ എമ്മില്‍ നിന്നും ജോബ്‌ മൈക്കിള്‍ വിജയിക്കുകയാരുന്നു. അന്ന്‌ യുഡിഎഫിനുവേണ്ടി മത്സരിച്ച കേരള കോണ്‍ഗ്രസ്‌ ഉന്നതാദികാരസമിതി അംഗമായിരുന്ന വി.ജെ ലാലിയാണ്‌ 6000ല്‍പരം വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയത്‌. അടുത്തമാസം നടക്കുവാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ഏതു കേരള കോണ്‍ഗ്രസിനെ സ്വീകരിക്കുമെന്നുള്ള ആശങ്കയിലാണ്‌ ഇരുമുന്നണികളും.