ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പാവപ്പെട്ട രോഗികളുടെ ആശ്രയമായ കാരുണ്യ മെഡിക്കൽ സ്റ്റോർ അടച്ചുപൂട്ടൽ ഭീഷണിയിൽ: നിലവിലെ കെട്ടിടം പൊളിക്കുമ്പോൾ പകരം മുറി അനുവദിക്കുന്നില്ല: പ്രതിഷേധം ശക്തം

Spread the love

ചങ്ങനാശേരി: ജനറല്‍ ആശുപത്രിയിലെ കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ താത്കാലികമായി നിര്‍ത്തലാക്കുന്നു. മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിച്ചുമാറ്റുന്ന സാഹചര്യത്തിലും മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തിക്കാന്‍ ആശുപത്രിയില്‍ മറ്റ് കെട്ടിടസൗകര്യങ്ങളില്ലാത്തതിനാലുമാണ് തത്കാലത്തേക്ക് കാരുണ്യ മെഡിക്കല്‍ സ്റ്റോറിന്‍റെ പ്രവർത്തനം നിര്‍ത്തിവയ്ക്കുന്നത്.

ജനറല്‍ ആശുപത്രിയില്‍ ദിനംപ്രതി ചികിത്സ തേടുന്ന സാധാരണക്കാരും നിര്‍ധനരുമായ നൂറുകണക്കിനു രോഗികള്‍ കാരുണ്യ മെഡിക്കല്‍ സ്റ്റോറിനെ ആശ്രയിക്കുന്നുണ്ട്. കുറഞ്ഞ ചെലവില്‍ മരുന്നുകള്‍ ലഭ്യമാകുന്ന കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ ആശുപത്രി നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ താത്കാലിക സംവിധാനം ഒരുക്കി ആശുപത്രിവളപ്പില്‍ത്തന്നെ തുടരണമെന്ന ആവശ്യമാണ് ഉയരുന്നത്.

ചങ്ങനാശേരി, കുട്ടനാട് മേഖലകളില്‍ നിന്ന് ദിനംപ്രതി ആയിരക്കണക്കിന് രോഗികളാണ് ഈ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്. മഴക്കാലം ശക്തിപ്പെട്ടതോടെ സാംക്രമിക രോഗങ്ങള്‍ പകരാനിടയുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ രോഗികള്‍ ഈ ആശുപത്രിയില്‍ എത്താനിടയുണ്ട്. കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ ഒരു ദിവസംപോലും നിര്‍ത്തലാക്കാതെ പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പേവാര്‍ഡ് കെട്ടിടത്തില്‍ മുറികള്‍ കിട്ടിയാല്‍ മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തിക്കും

കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തിക്കാന്‍ ആശുപത്രിയില്‍ സൗകര്യങ്ങളില്ലാത്തതിനാല്‍ പേവാര്‍ഡ് കെട്ടിടത്തില്‍ രണ്ടു മുറി അനുവദിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ സ്റ്റോര്‍ അധികൃതര്‍ കെഎച്ച്‌ആര്‍ഡബ്ല്യു മാനേജിംഗ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇതനുവദിക്കുന്ന മുറയ്ക്ക് കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ അങ്ങോട്ടേക്കു മാറ്റി പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

മെഡിക്കല്‍ സ്റ്റോര്‍ ഒരു ദിവസംപോലും നിര്‍ത്തരുത്: കൊടിക്കുന്നില്‍ സുരേഷ് എംപി

ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ ആശുപത്രി നവീകരണത്തിന്‍റെ പേരില്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു.

ആശുപത്രി നവീകരണത്തിന്‍റെ പേരില്‍, സാധാരണക്കാര്‍ക്ക്‌ഏറെ ആശ്വാസമായ കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ നിര്‍ത്തലാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല