ചങ്ങനാശ്ശേരിയിൽ കാർ തട്ടുകടയിലേക്ക് പാഞ്ഞുകയറി: ഒരാൾക്ക് പരിക്ക്

Spread the love

ചങ്ങനാശ്ശേരി : മതുമൂലയിൽ നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചു കയറി അപകടം. ഒരാൾക്ക് പരിക്കേറ്റു.

video
play-sharp-fill

ഉച്ച കഴിഞ്ഞ് 3.15 ഓടെയാണ് അപകടം. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് എത്തിയ കാറാണ് അപകടത്തിനിടയാക്കിയത്.

നിയന്ത്രണം നഷ്ടമായ കാർ എതിർ ദിശയിലെ തട്ടുകടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വൈദ്യുതി പോസ്റ്റിന് ഇടയിലൂടെയാണ് തട്ടുകടയിലേക്ക് കാർ ഇടിച്ചുകയറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തട്ടുകട ജീവനക്കാരനായ ഷണ്മുഖന് അപകടത്തിൽ പരിക്കേറ്റു. ചെന്നിത്തല സ്വദേശി തോമസ് ആണ് കാറോടിച്ചത്.ഇദ്ദേഹത്തിന് പരിക്കില്ല.

അപകടസമയം തട്ടുകടയ്ക്ക് മുൻപിൽ ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.