
ചങ്ങനാശ്ശേരി മൈത്രി നഗറിൽ വീട്ടിൽ വില്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവതി പിടിയിൽ
കോട്ടയം : ചങ്ങനാശ്ശേരി മൈത്രി നഗറിൽ വില്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തി. സംഭവത്തിൽ ചാന്നാനിക്കാട് കൊച്ചുപറമ്പിൽ വീട്ടിൽ ശാന്തി കെ ചന്ദ്രൻ (35) എന്ന യുവതിയെ പോലീസ് പിടികൂടി.
ഇവരുടെ ഉടമസ്ഥതയിലുള്ള നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീടിന്റെ ബാത്ത് റൂമിൽ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പുകയിലയുത്പന്നങ്ങളാണ് കണ്ടെടുത്തത്.
ഹാൻസ്, കൂൾ ലിപ് എന്നിവയുടെ ശേഖരം ഇവിടെ നിന്ന് പിടികൂടി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

രഹസ്യ വിവരത്തെ തുടർന്ന് ചങ്ങനാശ്ശേരി ഡി വൈ എസ് പി എ.കെ വിശ്വനാഥന്റെ നിർദ്ദേശാനുസരണം ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘവും കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നു നടത്തിയ പരിശോധനയിലാണ് ഹാൻസ്, കൂൾ ലിപ് എന്നിവയുടെ വൻ ശേഖരം പിടികൂടിയത്.
Third Eye News Live
0