video
play-sharp-fill

സമരം ശക്തമാക്കി അഭിഭാഷകരും ക്ലർക്കുമാരും; കറുകച്ചാല്‍ പോലീസ് സ്റ്റേഷന്‍ ചങ്ങനാശേരി മജിസ്‌ട്രേറ്റ് കോടതിയുടെ അധികാരപരിധിയില്‍നിന്നു മാറ്റിയ ജുഡീഷറിയുടെ അശാസ്ത്രിയ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ അഭിഭാഷകരും അഭിഭാഷക ക്ലര്‍ക്കുമാരും നടത്തുന്ന സമരം 10ാംദിനം പിന്നിട്ടു; സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോബ് മൈക്കിൾ എംഎൽഎ; ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ മുനിസിപ്പൽ ജംഗ്ഷനിൽ നിരാഹാര സത്യാഗ്രഹം നടത്തും

Spread the love

ചങ്ങനാശേരി: കറുകച്ചാല്‍ പോലീസ് സ്റ്റേഷന്‍ ചങ്ങനാശേരി മജിസ്‌ട്രേറ്റ് കോടതിയുടെ അധികാരപരിധിയില്‍നിന്നു മാറ്റിയ ജുഡീഷറിയുടെ അശാസ്ത്രിയ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ അഭിഭാഷകരും അഭിഭാഷക ക്ലര്‍ക്കുമാരും നടത്തുന്ന സമരം പത്താംദിനം പിന്നിട്ടു.അഭിഭാഷകരും ക്ലര്‍ക്കുമാരും കോടതി നടപടികളില്‍ നിന്നും വിട്ടുനിന്നു. കോടതി നടപടികള്‍ തടസപ്പെട്ടു.

സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോബ് മൈക്കിൾ എംഎൽഎ; ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ മുനിസിപ്പൽ ജംഗ്ഷനിൽ നിരാഹാര സത്യാഗ്രഹം നടത്തും

ജോബ് മൈക്കിള്‍ എംഎല്‍എ നടത്തുന്ന സത്യാഗ്രഹ സമരത്തിന്‍റെ ഭാഗമായാണ് അഭിഭാഷകരും അഭിഭാഷക ക്ലര്‍ക്കുമാരും കോടതി നടപടികളില്‍നിന്നു വിട്ടുനിന്ന് സമരം ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ.കെ. മാധവന്‍പിള്ളയുടെ അധ്യക്ഷതയില്‍ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. രാജു ഉദ്ഘാടനം ചെയ്തു.

കേരള ബാര്‍ കൗണ്‍സില്‍ അംഗം അജിതന്‍ നമ്ബൂതിരി, കെ.സി. ജോസഫ്, ടി.പി. അജികുമാര്‍, പി.ആര്‍. അനില്‍കുമാര്‍, രവി സോമന്‍, പി.ജെ. ആന്‍റണി, കെ. ദേവകുമാര്‍, പി.എ. സുജാത എന്നിവര്‍ പ്രസംഗിച്ചു.