
ചങ്ങനാശേരി നഗരമധ്യത്തില്‍ വാഹനാപകടം ; സീറ്റിനും സ്റ്റിയറിങ്ങിനും ഇടയിൽ കാൽ കുടുങ്ങി; ഡ്രൈവര്‍ക്ക് രക്ഷകരായി അഗ്നിശമനസേന
ചങ്ങനാശേരി : വാഹനാപകടത്തിൽപ്പെട്ട് കുടുങ്ങികിടന്നയാളെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ലോറി ഡ്രൈവർ പാലക്കാട് സ്വദേശി ഫൈസലിനെയാണ് രക്ഷിച്ചത്. ചങ്ങനാശേരി സെൻട്രൽ ജങ്‌ഷനിൽ ശനി പുലർച്ചെ 5.45 ഓടെയാണ് അപകടം. സാനിട്ടറി ഉപകരണങ്ങളുമായി കോട്ടയം ഭാഗത്തുനിന്നും വന്ന ലോറിയിലേക്ക് ചങ്ങനാശേരി മാർക്കറ്റിൽ നിന്നും വന്ന മറ്റൊരു ലോറി ഇടിക്കുകയായിരുന്നു.
ഇടിച്ച ശേഷം വാഹനം നിർത്താതെ പോയി. സീറ്റിനും സ്റ്റിയറിങ്ങിനും ഇടയിൽ ഡ്രൈവറുടെ കാൽ കുടുങ്ങിപ്പോയി. വിവരമറിഞ്ഞെത്തിയ ചങ്ങനാശേരി പൊലീസ് ഡ്രൈവറെ പുറത്തെത്തിക്കാനായി ചങ്ങനാശേരി അഗ്‌നിശമനസേനയെ വിളിച്ചു. സ്റ്റേഷൻ ഓഫീസർ അനൂപ് പി രവീന്ദ്രന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങൾ ഹൈഡ്രോളിക് ഉപകരണങ്ങളുടെ സഹായത്താൽ വാഹന ഭാഗങ്ങൾ മുറിച്ച് മാറ്റി ഡ്രൈവറെ പുറത്തെത്തിച്ചു. തുടർന്ന് ക്രെയിനിന്റെ സഹായത്താൽ പൊലീസുകാർ വാഹനം നീക്കി ഗതാഗതം പുനസ്ഥാപിച്ചു.
റോഡിൽ വീണ ഓയിലും കണ്ണാടി ചില്ലുകളും സേനാംഗങ്ങൾ വൃത്തിയാക്കി. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓവാഹനാപകടത്തിൽപ്പെട്ട് കുടുങ്ങികിടന്നയാളെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ലോറി ഡ്രൈവർ പാലക്കാട് സ്വദേശി ഫൈസലിനെയാണ് രക്ഷിച്ചത്.ഫീസർമാരായ മനു വി നായർ, അജീഷ് കുമാർ, ഫയർ ആൻഡ് റസ്‌ക്യു ഓഫീസർമാരായ സതീഷ് കുമാർ, നിയാസ്, മനോജ് കുമാർ, സാലിഹ്, ഗണേഷ്, അമൽദേവ്, അബ്ദുൾ റഷീദ്, സജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
