കോട്ടയം : ചങ്ങനാശ്ശേരിയിൽ പോക്സോ കേസില്‍ 83 കാരന് കടുത്ത ശിക്ഷ വിധിച്ച് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി. കോട്ടയം ചീരഞ്ചിറ സ്വദേശി തങ്കപ്പനാണ് അമ്പത്തിമൂന്നര വർഷം കഠിന തടവ് വിധിച്ചത്.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈഗീകാതിക്രം നടത്തിയ കേസിലാണ് ശിക്ഷ. പ്രതി ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴ ഒടുക്കണം. പിഴ തുക അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിലുണ്ട്.
പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വർഷവും മൂന്നു മാസവും അധിക തടവ് അനുഭവിക്കണം. ചങ്ങനാശേരി പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടർ പി എസ് മനോജ് ഹാജരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group