ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ ട്രെ​​യി​​നു​​ക​​ള്‍​​ക്ക് സ്റ്റോ​​പ്പി​​ല്ല; പകരം ചൂളം വിളികൾ മാത്രം ; ച​​ങ്ങ​​നാ​​ശേ​​രി മേ​​ഖ​​ല​​യി​​ലെ വി​​ദ്യാ​​ര്‍​​ഥി​​ക​​ള്‍ ഉ​​ള്‍​​പ്പെ​​ടെ നൂ​​റു​​ക​​ണ​​ക്കി​​നു യാത്രക്കാർ ആശ്രയിക്കുന്നത് തി​​രു​​വ​​ല്ല, കോ​​ട്ട​​യം സ്റ്റേഷനുകളെ

Spread the love

 

സ്വന്തം ലേഖിക

ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​ന്ന ഒരു ഡസനോളം വരുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പ്പില്ലാത്തതായി വ്യാപക പരാതി . കോ​​വി​​ഡ് കാ​​ല​​ത്തു റദ്ദ് ചെ​​യ്ത ട്രെ​​യി​​നു​​ക​​ളു​​ടെ പു​​ന​​രാ​​രം​​ഭി​​ക്കു​​ന്ന​​തി​​ലും റെ​​യി​​ല്‍​​വേ അ​​ധി​​കൃ​​ത​​ര്‍​​ക്ക് വി​​മു​​ഖ​​ത.

മം​​ഗ​​ലാ​​പു​​രം-​​തി​​രു​​വ​​ന​​ന്ത​​പു​​രം, മ​​ധു​​ര- തി​​രു​​വ​​ന​​ന്ത​​പുരം (അ​​മൃ​​ത), നി​​ല​​ന്പൂ​​ര്‍-​​കൊ​​ച്ചു​​വേ​​ളി(​​രാ​​ജ്യ​​റാ​​ണി), തി​​രു​​വ​​ന​​ന്ത​​പു​​രം-​​ക​​ണ്ണൂ​​ര്‍ (​​ജ​​ന​​ശ​​താ​​ബ്ദി), കോ​​ര്‍​​ബ-​​തി​​രു​​വ​​ന​​ന്ത​​പു​​രം സൂ​​പ്പ​​ര്‍, കൊ​​ച്ചു​​വേ​​ളി-​​കു​​ര്‍​​ള (​​ലോ​​ക​​മാ​​ന്യ​​തി​​ല​​ക്), തി​​രു​​വ​​ന​​ന്ത​​പു​​രം-​​ബി​​രാ​​വ​​ല്‍ എ​​ക്സ്പ്ര​​സ്, ബം​​ഗളൂരു-​​കൊ​​ച്ചു​​വേ​​ളി (​​ഹം​​സ​​ഫ​​ര്‍), ഭ​​വ​​ന​​ഗ​​ര്‍-​​കൊ​​ച്ചു​​വേ​​ളി എ​​ക്സ്പ്ര​​സ്, ക​​ന്യാ​​കു​​മാ​​രി-​​ഡി​​ബ്രു​​ഗ​​ല്‍ (​​വി​​വേ​​ക് എ​​ക്സ്പ്ര​​സ്), കു​​ര്‍​​ള-​​കൊ​​ച്ചു​​വേ​​ളി (​​ഗ​​രീ​​ബ്‌രഥ് എ​​ക്സ്പ്ര​​സ്) ട്രെ​​യി​​നു​​ക​​ള്‍​​ക്കാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ സ്റ്റോ​പ്പി​​ല്ലാ​​ത്ത​​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ​​ട്രെ​​യി​​നു​​ക​​ളി​​ല്‍ സ​​ഞ്ച​​രി​​ക്കേ​​ണ്ട ച​​ങ്ങ​​നാ​​ശേ​​രി മേ​​ഖ​​ല​​യി​​ലെ വി​​ദ്യാ​​ര്‍​​ഥി​​ക​​ള്‍ ഉ​​ള്‍​​പ്പെ​​ടെ നൂ​​റു​​ക​​ണ​​ക്കി​​നു യാ​​ത്ര​​ക്കാ​​ര്‍ തി​​രു​​വ​​ല്ല, കോ​​ട്ട​​യം സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ എ​​ത്തി​​യാ​​ണ് ട്രെ​​യി​​നി​​ല്‍ ക​​യ​​റു​​ന്ന​​ത്. കോ​​ടി​​ക്ക​​ണ​​ക്കി​​നു രൂ​​പ മു​​ട​​ക്കി ച​​ങ്ങ​​നാ​​ശേ​​രി റെ​​യി​​ല്‍​​വേ സ്റ്റേ​​ഷ​​നി​​ല്‍ വി​​ക​​സ​​നം ന​​ട​​പ്പി​​ലാ​​ക്കി​​യി​​ട്ടും ഇ​​വി​​ടെ ഒ​​രു ഡ​​സ​​നി​​ലേ​​റെ ട്രെ​​യി​​നു​​ക​​ള്‍ നി​​ര്‍​​ത്താ​​തെ പോ​​കു​​ന്ന​​തി​​ല്‍ യാ​​ത്ര​​ക്കാ​​ര്‍​​ക്ക് അ​​മ​​ര്‍​​ഷ​​മു​​ണ്ട്.

അ​​ത്യാ​​വ​​ശ്യ ട്രെ​​യി​​നു​​ക​​ള്‍​​ക്കെ​​ങ്കി​​ലും ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​ന് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ ഇ​​ട​​പെ​​ട​​ല്‍ ഉ​​ണ്ടാ​​ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​ണ്.