
ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി നഗരസഭ ചെയർപേഴ്സണായി സിപിഎം അംഗം കൃഷ്ണകുമാരി രാജശേഖരൻ തിരഞ്ഞെടുക്കപ്പെട്ടു. കൃഷ്ണകുമാരി രാജശേഖരന് 19 വോട്ടും യുഡിഎഫ് സ്ഥാനാർത്ഥി ഷൈനി ഷാജിക്ക് 14 വോട്ടും ലഭിച്ചു.
തെരഞ്ഞെടുപ്പിൽ നിന്ന് മൂന്ന് ബിജെപി അംഗങ്ങളും,സ്വതന്ത്ര സ്ഥാനാർത്ഥി ബെന്നി ജോസഫും വിട്ടുനിന്നു. എൽഡിഎഫിലെ ധാരണ പ്രകാരം സ്വതന്ത്ര അംഗം ബീന ജോബി രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
മൂന്ന് തവണ ചങ്ങാനാശേരി നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടെന്ന നേട്ടവും കൃഷ്ണ കുമാരി രാജശേഖരൻ ഇതോടെ സ്വന്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വതന്ത്ര അംഗവും രണ്ട് കോൺഗ്രസ് അംഗങ്ങളും കുറുമാറി എൽ ഡി എഫിനെ പിന്തുണച്ചതോടെ കഴിഞ്ഞ വർഷം യു ഡി എഫ് ന് ഭരണം നഷ്ടമായിരുന്നു. സ്വതന്ത്ര അംഗമായ ബീന ജോബി എൽ ഡി എഫ് പിന്തുണയിൽ പിന്നീട് അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.



