
ചങ്ങനാശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട; കഞ്ചാവ് കേസിൽ പൊലീസ് പിടികൂടി റിമാൻഡിലായിരുന്ന യുവാവ് പുറത്തിറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം ; കൈയ്യോടെ പൊക്കി ചങ്ങനാശ്ശേരി പോലീസ്
ചങ്ങനാശേരി : നാലര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി ചങ്ങനാശ്ശേരിയിൽ പോലീസിന്റെ പിടിയിൽ. അസം സ്വദേശി അസിം കാങ്ങ്മെയ്യാണ് അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമും ചങ്ങനാശ്ശേരി പോലീസും ചേർന്നാണ് ഇയാളെ
പിടികൂടിയത്.
ഒരു മാസം മുമ്പ് കഞ്ചാവ് കേസിൽ എക്സൈസ് അറസ്റ്റ് ചെയ്ത പ്രതി, കഴിഞ്ഞാഴ്ചയാണ് പുറത്തിറങ്ങിയത് തുടർന്ന് വീണ്ടും വിൽപ്പന നടത്തുകയായിരുന്നു. ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കിടയിൽ ചെറു പൊതികളിലാക്കിയാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. ഇതിനിടെയാണ് ഇപ്പോൾ വീണ്ടും പിടിയിലായിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐപിഎസിന്റെ നിർദേശപ്രകാരം ചങ്ങനാശ്ശേരി ഡിവൈഎസ്പി എ കെ വിശ്വനാഥന്റെ നേതൃത്വത്തിൽ
ചങ്ങനാശ്ശേരി എസ് എച്ച് ഒ ബി. വിനോദ് കുമാർ, എസ് ഐമാരായ സുരേഷ് ബാബു, ബിജു, സന്തോഷ് എസ്
സിവിൽ പോലീസ് ഓഫീസർമാരായ മാരായ ബിജോയ്, കൃഷ്ണകുമാർ, ജയകുമാർ, പ്രതീഷ് എന്നിവരും ജില്ലാ ഡാൻസാഫ് ടീംമും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.