ചങ്ങനാശേരിയിൽ യുവാവിന് വെട്ടേറ്റ സംഭവം ; നാലംഗ സംഘം പോലീസിന്റെ പിടിയിൽ ; തമിഴ്നാട്ടിൽ നിന്നുമാണ് പ്രതികൾ പിടിയിലായത്

Spread the love

കോട്ടയം : ചങ്ങനാശേരിയിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ പിടിയിൽ.

video
play-sharp-fill

ചങ്ങനാശേരി സ്വദേശികളായ നാലംഗ സംഘത്തെയാണ് പൊലീസ് പിടികൂടിയത്. ചങ്ങനാശേരി പുതൂർപ്പള്ളി പുതുപ്പറമ്പിൽ ഫൈസൽ (41), കുളത്തുമ്മാട്ടിൽ അനീഷ് (37), ഹിദായത്ത് നഗർ ആര്യാട്ട് വീട്ടിൽ ആദിൽ (40), പുതുപ്പറമ്പിൽ റഫീഖ് (47) എന്നിവരെയാണ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ആഗസ്റ്റ് 23 ന് രാത്രി ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ചങ്ങനാശേരി സ്വദേശിയായ ഷമീർ സലീമി (ചോട്ടാ ഷമീർ) നാണ് വെട്ടേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളും വെട്ടേറ്റ ഷമീറും നേരത്തെ ഒരു സംഘത്തിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നു. ഇതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം. ഷമീർ ഈ സംഘത്തിൽ നിന്ന് വിട്ടതിനുശേഷം കേസിലെ പ്രതിയായ റഫീഖിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു.

കൈയ്യിൽ ആയുധവും കരുതിയാണ് പ്രതികൾ എത്തിയത്. ആക്രമണത്തിന് ശേഷം രക്ഷപെട്ട പ്രതികൾക്കായി ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടെ തമിഴ്നാട്ടിൽ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.