ചങ്ങനാശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ വൻ മോഷണം; സ്വർണവും പണവുമടക്കം ആറ് ലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി
സ്വന്തം ലേഖിക
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ വൻ മോഷണം.
സ്വർണവും പണവുമടക്കം ആറ് ലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി. ചങ്ങനാശ്ശേരി കുരിശ്മൂഡിന് സമീപം കോയിപ്പിള്ളി സണ്ണിയുടെ ആൾ താമസമില്ലാത്ത വീട്ടിലാണ് മോഷണം നടന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ച് പവൻ സ്വർണവും നാല് ലക്ഷം രൂപയുടെ പേൾ സെറ്റും മോഷണം പോയിട്ടുണ്ട്. സണ്ണിയും കുടുംബവും വിദേശത്താണ് താമസം.
നാട്ടിൽ വീട് നോക്കാൻ ഏൽപ്പിച്ച ആള് വന്ന് നോക്കിയപ്പോഴാണ് വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. തുടർന്നുള്ള പരിശോധനയിലാണ് മോഷണം നടന്നതായി വ്യക്തമായത്.
തുടർന്ന് ചങ്ങനാശ്ശേരി പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അറിഞ്ഞത്.
സംഭവത്തിൽ ചങ്ങനാശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവികളും പരിശോധിക്കും.
Third Eye News Live
0