
കോട്ടയം: ചങ്ങനാശ്ശേരി ഗവണ്‍മെന്‍റ് എച്ച്‌എസ്‌എസിലെ അധ്യാപകരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം.
സ്റ്റാഫ് മുറിയില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചത് ചോദ്യം ചെയ്തതിലുള്ള പ്രിൻസിപ്പാളിന്റെ പ്രതികാരമാണ് സ്ഥലം മാറ്റത്തിന് കാരണമെന്നാണ് നടപടി നേരിട്ട അധ്യാപകർ പറയുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ അധ്യാപകർ നിയമ നടപടിക്ക് ഒരുങ്ങുകയാണ്.
ചങ്ങനാശ്ശേരി സർക്കാർ ഹയർ സെക്കന്ററി സ്കൂളിലെ അഞ്ച് അധ്യാപകരെ കഴിഞ്ഞ ദിവസമാണ് വടക്കൻ ജില്ലകളിലേക്ക് സ്ഥലം മാറ്റിയത്. പ്രിൻസിപ്പാളിന്‍റെയും പിടിഎയുടെയും നിർദേശങ്ങള്‍ അധ്യാപകർ അനുസരിക്കുന്നില്ലെന്ന പരാതിയില്‍ കോട്ടയം ആർഡിഡി നടത്തിയ അന്വേഷണത്തിന് ഒടുവിലായിരുന്നു നടപടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നടപടി നേരിട്ട അധ്യാപകർ പഠിപ്പിക്കുന്നത് കുട്ടികള്‍ക്ക് മനസിലാകുന്നില്ലെന്നും ഈ വിഷയങ്ങളില്‍ മോശം റിസള്‍ട്ടാണ് ഉണ്ടാകുന്നതെന്നും അന്വേഷണ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ആർഡിഡിയുടെ റിപ്പോർട്ടിലുള്ളതെല്ലാം വസ്തുതാ വിരുദ്ധമാണെന്നാണ് അധ്യാപകർ പറയുന്നത്.