ചങ്ങനാശ്ശേരി മാമ്മൂട് ജംഗ്ഷനിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവം; പ്രതികൾ തൃക്കൊടിത്താനം പോലീസിന്റെ പിടിയിൽ

Spread the love

ചങ്ങനാശ്ശേരി: മാമ്മൂട് ജംഗ്ഷനിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതികൾ തൃക്കൊടിത്താനം പോലീസിന്റെ പിടിയിൽ.

video
play-sharp-fill

മാടപ്പള്ളി വില്ലേജിൽ മാമ്മൂട് ലൂർദ് നഗർ ഭാഗത്ത് പാലാ വീട്ടിൽ ജിനു സെബാസ്റ്റ്യൻ, ജിനുവിന്റെ സഹോദരൻ ലിജോ സെബാസ്റ്റ്യൻ, മാടപ്പള്ളി വില്ലേജിൽ ചേന്നമറ്റം ഭാഗത്ത് മുളന്താനം വീട്ടിൽ ജോസഫ് ആന്റണി ( സോണി) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് പിടികൂടിയത്.

രാഹുൽ സുരേന്ദ്രൻ എന്ന യുവാവിനെയും ഇയാളുടെ സുഹൃത്തിനേയും ജോസഫ് ആന്റണി മാമ്മൂട് ജംഗ്ഷനിൽ വച്ച് ദേഹോപദ്രവം ഏൽപ്പിച്ചത് എന്തിനാണെന്ന് ചോദിച്ചതിലുളള വിരോധത്തെ തുടർന്ന് പ്രതികൾ ചേർന്ന് രാഹുലിനെ മർദ്ദിക്കുകയും ആയുധം ഉപയോഗിച്ച് തലയ്ക്ക് അടിച്ച് നിലത്തിടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടി കൊണ്ട് നിലത്തു വീണ ഇയാളെ അയാളുടെ ഉടമസ്ഥതയിലുള്ള കോഴിക്കടയിൽ നിന്നും കത്തി എടുത്തു കൊണ്ടു വന്ന് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

ഇൻസ്പെക്ടർ പ്രശാന്ത് കുമാറിന്റെ നേത്യത്യത്തിൽ സബ്ബ് ഇൻസ്പെക്ടർ ജിജി ലൂക്കോസ്, സിബി മോൻ പി, പോലീസ് ഉദ്യോഗസ്ഥരായ സജീവ്, മണികണ്ഠൻ, ഷൈലാൽ, ബിജു, ബോബി സ്ററീഫൻ എന്നിരടങ്ങുന്ന പോലീസ് സംഘമാണ് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കടന്നു കളഞ്ഞ പ്രതികളെ പിൻതുടർന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

പരിക്കേറ്റ രാഹുൽ സുരേന്ദ്രൻ നിരവധി കേസുകളിലെ പ്രതിയും കാപ്പ നിയമപ്രകാരം കരുതൽ തടങ്കൽ കഴിഞ്ഞ് ഇറങ്ങിയ ആളുമാണ്.