video
play-sharp-fill

പൊറോട്ടയ്ക്ക് സൗജന്യമായി കറി നല്‍കിയില്ല; കോട്ടയം ചങ്ങനാശേരിയിൽ ഹോട്ടല്‍ സപ്ലെയറായ ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് നേരെ മര്‍ദ്ദനം; തല അടിച്ചു പൊട്ടിച്ചു

പൊറോട്ടയ്ക്ക് സൗജന്യമായി കറി നല്‍കിയില്ല; കോട്ടയം ചങ്ങനാശേരിയിൽ ഹോട്ടല്‍ സപ്ലെയറായ ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് നേരെ മര്‍ദ്ദനം; തല അടിച്ചു പൊട്ടിച്ചു

Spread the love

സ്വന്തം ലേഖിക

കോട്ടയം: ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് നേരെ മര്‍ദ്ദനം.

ഹോട്ടല്‍ സപ്ലെയറായ ഇതര സംസ്ഥാന തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ചു. കോട്ടയം ചങ്ങനാശേരിയിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊറോട്ടയ്ക്ക് സൗജന്യമായി കറി നല്‍കിയില്ല എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ബിസ്മി ഫാസ്റ്റ് ഫുഡ് എന്ന ഹോട്ടലിലെ തൊഴിലാളിയ്ക്കാണ് മര്‍ദ്ദനമേറ്റത്.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ചങ്ങനാശേരി
പോലീസ് പറഞ്ഞു. ഭക്ഷണം കഴിക്കുന്നതിനായാണ് മൂന്നംഗ സംഘം ഹോട്ടലിലേക്ക് എത്തിയത്. തുടര്‍ന്ന്, ഇവര്‍ പൊറോട്ട ഓര്‍ഡര്‍ ചെയ്തു. എന്നാല്‍, പൊറോട്ട കൊണ്ടു വച്ചതിന് പിന്നാലെ ഭക്ഷണം കഴിക്കാൻ എത്തിയവര്‍ പൊറോട്ടയ്ക്കൊപ്പം കറി സൗജന്യമായി വേണമെന്ന് ആവശ്യപ്പെട്ടു.

തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് ആക്രമണം ഉണ്ടായത്.
പരിക്കേറ്റ തൊഴിലാളിയെ പൊലീസുകാര്‍ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തിൽ
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് എൻ പ്രതീഷ്, ജില്ലാ സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടി, യൂണിറ്റ് പ്രസിഡണ്ട് പി എസ് ശശിധരൻ യൂണിറ്റ് സെക്രട്ടറി ബഷീർ ഗോൾഡൻ സ്പൂൺ തുടങ്ങിയവർ അറിയിച്ചു