
കോട്ടയം: ചങ്ങനാശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട.
രണ്ട് യുവാക്കൾ അറസ്റ്റിൽ. ചങ്ങനാശ്ശേരി സ്വദേശികളായ പുഴവാത് തോപ്പിൽ താഴ്ചയിൽ വീട്ടിൽ അഖിൽ, കൊട്ടാരചിറയിൽ വീട്ടിൽ സജിത്ത് എന്നിവരാണ് കേസിൽ പിടിയിലായത്.
വിദ്യാർത്ഥികളെയും, യുവാക്കളെയും ലക്ഷ്യമിട്ട് കടത്തിക്കൊണ്ട് വന്ന
1.100 കിലോഗ്രാം കഞ്ചാവ് ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിടിയിലായവർ ചങ്ങനാശേരിയിലെ ലഹരി മാഫിയയിലെ മുഖ്യ കണ്ണികൾ ആണെന്ന് പോലീസ് അറിയിച്ചു.
കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരി പോലീസ്, ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സേന എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്
ഇവർ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്.
ഇതിലെ ഒന്നാം പ്രതി അഖിൽ മുമ്പും കഞ്ചാവ്, എം ഡി എം എ , പോക്സോ തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.



