video
play-sharp-fill

സൈക്കിൾ യാത്രക്കാരായ രണ്ട് പേരെ തടഞ്ഞുനിർത്തി ആക്രമണം; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ; പിടിയിലായത് ചങ്ങനാശ്ശേരി സ്വദേശി

സൈക്കിൾ യാത്രക്കാരായ രണ്ട് പേരെ തടഞ്ഞുനിർത്തി ആക്രമണം; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ; പിടിയിലായത് ചങ്ങനാശ്ശേരി സ്വദേശി

Spread the love

സ്വന്തം ലേഖിക

ചങ്ങനാശേരി: കുപ്രസിദ്ധ ഗുണ്ട പിടിയിൽ.

നിരവധി കേസ്സുകളിലെ പ്രതിയായ ചങ്ങനാശ്ശേരി മോർകുളങ്ങര ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ കുഞ്ഞുമോൻ മകൻ വിനീഷ് കുഞ്ഞുമോൻ (32) ആണ് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാള്‍ ഇന്നലെ ആനന്ദാശ്രമം റോഡിൽ വച്ച് മോട്ടോർ സൈക്കിൾ യാത്രക്കാരായ രണ്ടു പേരെ തടഞ്ഞു നിർത്തി ആക്രമിക്കുകയും , വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചങ്ങനാശ്ശേരി പോലീസിനെ ആക്രമിക്കുകയും ചെയ്തു.

തുടര്‍ന്ന്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. പിടിയിലായ വിനീഷിന് ചങ്ങനാശ്ശേരി, ഗാന്ധി നഗർ, വാകത്താനം, തൃക്കൊടിത്താനം എന്നീ സ്റ്റേഷനുകളിലായി 25 ഓളം കേസ്സുകള്‍ നിലവിലുണ്ട്.

ഇയാള്‍ക്കെതിരെ മുൻപ് കാപ്പ നടപടി സ്വീകരിച്ചിട്ടുള്ളതാണ്. ചങ്ങനാശ്ശേരി സ്റ്റേഷന്‍ എസ്.എച്ച്.ഓ റിച്ചാർഡ് വർഗ്ഗീസ്, എസ്.ഐ ആനന്ദകുട്ടൻ, പ്രസാദ്.ആര്‍.നായർ, ഷിനോജ്, സി.പി.ഓ മാരായ തോമസ് സ്റ്റാൻലി, അതുൽ.കെ.മുരളി, എന്നിരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.