video
play-sharp-fill

ചങ്ങനാശേരി ഓട്ടോറിക്ഷ സ്റ്റാന്റിൽ ഡ്രൈവർമാർ തമ്മിൽ സംഘർഷം;  ഏറ്റുമുട്ടലിൽ ഓട്ടോ ഡ്രൈവറുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു; വാഴപ്പള്ളി സ്വദേശി അറസ്റ്റിൽ

ചങ്ങനാശേരി ഓട്ടോറിക്ഷ സ്റ്റാന്റിൽ ഡ്രൈവർമാർ തമ്മിൽ സംഘർഷം; ഏറ്റുമുട്ടലിൽ ഓട്ടോ ഡ്രൈവറുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു; വാഴപ്പള്ളി സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ചങ്ങനാശേരി ഓട്ടോറിക്ഷ സ്റ്റാന്റിൽ ഡ്രൈവർമാർ തമ്മിലുളള ഏറ്റുമുട്ടലിൽ ഓട്ടോ ഡ്രൈവറുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

വാഴപ്പള്ളി മറ്റം ഭാഗത്ത് പളളിക്കത്തൈയ്യിൽ വീട്ടിൽ കുഞ്ഞപ്പൻ മകൻ അനിലാണ് (ജോസഫ്.കെ – 48) ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശ്ശേരി പോലീസ് ക്വാർട്ടേഴ്സിന് സമീപുളള ഓട്ടോ സ്റ്റാന്റിലെ ഡ്രൈവർമാർ തമ്മിലാണ് ഏറ്റുമുട്ടിയത്. സ്റ്റാന്റിൽ ക്രമം തെറ്റി ഓട്ടോറിക്ഷ മുൻനിരയിലേക്ക് കയറ്റിയിട്ടതിനെ ചോദ്യം ചെയ്തുളള തർക്കമാണ് അടിപിടിയിലേക്ക് നയിച്ചത്.

തർക്കത്തെ തുടർന്ന് അനിൽ തന്‍റെ ഒട്ടോയിലുണ്ടായിരുന്ന ജാക്കിയെടുത്ത് രാജുവിന്റെ തലക്കടിക്കുകയായിരുന്നു. തലക്കു ഗുരുതരമായി പരുക്കു പറ്റിയ രാജുവിനെ ആദ്യം ചങ്ങനാനാശ്ശേരി ജനറൽ ആശുപത്രിയിലും, തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പരാതിയെ തുടര്‍ന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷന്‍ എസ്.എച്ച്.ഓ റിച്ചാർഡ് വർഗ്ഗീസ്, എസ്.ഐ. ജയകൃഷ്ണൻ, ഷിനോജ്, എ.എസ്.ഐ ജീമോൻ, സി.പി.ഓ മാരായ തോമസ് സ്റ്റാൻലി, ഡെന്നി ചെറിയാൻ അതുൽ.കെ.മുരളി, എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് പൊൻകുന്നം സബ് ജയിലിലടച്ചു.