
ചങ്ങനാശ്ശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി ‘മാര്‍ തോമസ് തറ’യില്‍ സ്ഥാനമേറ്റു; ചുമതലയേറ്റത് അഞ്ചാമത്തെ ആര്‍ച്ച് ബിഷപ്പ്
ചങ്ങനാശ്ശേരി: വിശ്വാസ സമൂഹമായ സീറോ മലബാര്‍ സഭയിലെ ചങ്ങനാശ്ശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി ‘മാര്‍ തോമസ് തറ’യില്‍ സ്ഥാനമേറ്റതായി റിപ്പോർട്ടുകള്‍.
ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ നിരവധി പേരാണ് പങ്ക് എടുത്തത്. രാവിലെ 9 മണിക്ക് സെന്റ് മേരീസ് മെത്രാപോലീത്തന്‍ പള്ളിയില്‍ നടന്ന ചടങ്ങുകള്‍ക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലാണ് മുഖ്യകാര്‍മികത്വം വഹിച്ചത്.
അതിരൂപതയുടെ അഞ്ചാമത്തെ ആർച്ച് ബിഷപ്പായാണ് മാർ തോമസ് തറയില്‍ ചുമതലയേല്‍ക്കുന്നത്. ഇതോടൊപ്പം ആർച്ച് ബിഷപ്പ് സ്ഥാനത്ത് നിന്ന് വിരമിക്കുന്ന മാർ ജോസഫ് പെരുന്തോട്ടത്തിന് നന്ദി പ്രകാശനവും നടക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറുപ്പക്കാരനായ മാർ തോമസ് തറയില്‍ (52) 2017ല്‍ ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാനായി നിയമിക്കപ്പെട്ടത്. ഏഴ് വർഷം പൂർത്തിയായപ്പോള്‍ അതിരൂപത മെത്രാപ്പോലീത്തയായും നിയമനം ലഭിച്ചത് അപൂർവ സംഭവമായിട്ടാണ് സഭ കാണുന്നത്.