ചങ്ങനാശ്ശേരി എസ്എച്ച് ജങ്ഷനിൽ ടോറ‌സ് ലോറി കയറി വീട്ടമ്മ മരിച്ചു; മരിച്ചത് വാകത്താനം സ്വദേശിനി

Spread the love

കോട്ടയം: ടോറ‌സ് ലോറി കയറി വീട്ടമ്മ മരിച്ചു.

വാകത്താനം നാലുന്നാക്കൽ കിഴക്കേക്കര സുജ (49) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ ചങ്ങനാശ്ശേരി എസ്എച്ച് ജങ്ഷനിലായിരുന്നു അപകടം. ചങ്ങനാശ്ശേരിയിൽ നിന്ന് തുണിക്കടയിലെ ജോലി കഴിഞ്ഞ് ഭർത്താവ് സാം തോമസിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിടെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ. മക്കൾ: സക്ക സാം, ജോർജി.
സംസ്കാരം പിന്നീട്.