video
play-sharp-fill

ചങ്ങനാശ്ശേരി അരമനപ്പടിയിലെ വാഹനാപകടം;    പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചങ്ങനാശ്ശേരി അരമനപ്പടിയിലെ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Spread the love

സ്വന്തം ലേഖിക

ചങ്ങനാശ്ശേരി: അരമനപ്പടിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കുറുമ്പനാടം കാരയ്ക്കാട് വീട്ടില്‍ കെ.വി ദീപക്ക് (22) ആണ് മരിച്ചത്. ചങ്ങനാശ്ശേരി എസ്.ബി കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ കുറുമ്പനാടം തകിടിയില്‍ ആര്‍ല്‍ബിന്‍ ടി സജി(18) കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച 3.15 ഓടെ മരിക്കുകയായിരുന്നു.

മൃതദേഹം ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ബുധനാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകുന്നേരം മൂന്നിന് വീട്ടുവളപ്പില്‍ സംസ്‌ക്കാരം നടത്തും.