play-sharp-fill
ചങ്ങനാശേരി എ.സി റോഡിൽ വാഹനാപകടം; ടോറസ്സ് ലോറി കയറിയിറങ്ങി സ്‌കൂട്ടർ യാത്രികൻ മരിച്ചു

ചങ്ങനാശേരി എ.സി റോഡിൽ വാഹനാപകടം; ടോറസ്സ് ലോറി കയറിയിറങ്ങി സ്‌കൂട്ടർ യാത്രികൻ മരിച്ചു

സ്വന്തം ലേഖകൻ

ചങ്ങനാശ്ശേരി: ആലപ്പുഴ- ചങ്ങനാശേരി എ.സി റോഡിൽ ടിപ്പര്‍ സ്കൂട്ടറിലിടിച്ചു സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു.

മുട്ടാർ മിത്രക്കരി മണലിപ്പറമ്പിൽ കുഞ്ഞുമോൻ ആന്റണി (52) യാണ് മരിച്ചത്.
എ.സി റോഡിൽ പാറയ്ക്കൽ കലുങ്കിൽ വച്ച് വെള്ളിയാഴ്ച്ച രാവിലെ 8.30-നായിരുന്നു ദാരുണമായ അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോറസ്സ് ലോറി സാധനം ഇറക്കിയശേഷം ഗോഡൗണിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ചങ്ങനാശ്ശേരി നഗരത്തിലുള്ള ജുവലറിയിലെ സെയിൽസ്മാൻ ആയിരുന്നു കുഞ്ഞുമോൻ.

രാവിലെ കടയിലേക്കു വരുന്നതിനായി വീട്ടിൽ നിന്നും ചങ്ങനാശ്ശേരിയിലേക്ക് വരുകയായിരുന്നു കുഞ്ഞുമോൻ. സ്കൂട്ടറിന് പിന്നിൽ അതേ ദിശയിൽ തന്നെ വരികയായിരുന്ന 10 വീലുകളുള്ള ടോറസ്സ് ലോറി തട്ടുകയായിരുന്നു.

ലോറി തട്ടി അടിയിലേക്ക് വീണ കുഞ്ഞുമോന്റെ ശരീരത്തിലും തലയുടെ ഒരു ഭാഗത്തു കൂടിയും ടോറസ്സിന്റെ പിൻഭാഗത്തെ ചക്രങ്ങൾ കയറിയിറങ്ങി.

ഉടൻ തന്നെ ഓടികൂടിയവർ കുഞ്ഞുമോനെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ടോറസ്സ് ഓടിച്ചിരുന്നയാൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.

ചങ്ങനാശ്ശേരി പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.