ചങ്ങനാശ്ശേരിയിൽ സ്വർണ്ണം വാങ്ങാനെന്ന വ്യാജേനെ ജ്വല്ലറിയിൽ എത്തി, ജീവനക്കാരനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ട് മോഷ്ടാവ്, കൈക്കലാക്കിയത് ഒരു പവൻ്റെ രണ്ട് മാലകൾ ; സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ കാണാം

Spread the love

കോട്ടയം : ചങ്ങനാശ്ശേരിയിൽ സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേനെ ജ്വല്ലറിയിൽ എത്തി സ്വർണമാലകളുമായി കടന്നുകളഞ്ഞ യുവാവിനായി അന്വേഷണം ഊർജ്ജതമാക്കി പോലീസ്.

കഴിഞ്ഞ ദിവസം വൈകുന്നേരം 4.20 ഓടെ ചങ്ങനാശ്ശേരി സ്വദേശി ആര്‍. രാജേഷിന്റെ ഉടമസ്ഥതയിലുള്ള ചങ്ങനാശ്ശേരി സെന്‍ട്രല്‍ ജംങ്ഷനിലെ ഗുരുവരം ജ്വല്ലറിയില്‍ നിന്നുമാണ് സ്വർണ്ണ മാലയുമായി യുവാവ് ഓടി രക്ഷപ്പെട്ടത്. ഒരു പവന്റെ രണ്ട് മാലകളാണ് മോഷ്ടാവ് കൈക്കലാക്കിയത്.

സ്വര്‍ണ്ണം വാങ്ങാന്‍ എന്ന വ്യാജേന ജ്വല്ലറിയിൽ എത്തി മാലകൾ തെരഞ്ഞെടുക്കുകയും ശേഷം ജീവനക്കാരനെ കബളിപ്പിച്ച് ഇറങ്ങി ഓടുകയുമായിരുന്നു. മാസ്‌ക് ധരിച്ചാണ്  മോഷ്ടാവ് എത്തിയത്. മോഷ്ടാവിന്റെ ദൃശ്യങ്ങൾ ജ്വല്ലറിയിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷ്ടാവ് ഇറങ്ങി ഓടുന്നത് കണ്ട് കടയിലെ ജീവനക്കാരൻ അഗസ്റ്റിൻ ഏറെ ദൂരം പിന്നാലെ  ഓടിയെങ്കിലും മോഷ്ടാവിനെ പിടികൂടാന്‍ കഴിഞ്ഞില്ല. ചങ്ങനാശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.