video
play-sharp-fill

ചായക്കടയുടെ മറവിൽ മയക്ക്മരുന്ന് കച്ചവടം ; പത്ത് പൊതി കഞ്ചാവുമായി ചായക്കടക്കാരൻ ചങ്ങനാശ്ശേരി എക്സൈസിൻ്റെ പിടിയിൽ

ചായക്കടയുടെ മറവിൽ മയക്ക്മരുന്ന് കച്ചവടം ; പത്ത് പൊതി കഞ്ചാവുമായി ചായക്കടക്കാരൻ ചങ്ങനാശ്ശേരി എക്സൈസിൻ്റെ പിടിയിൽ

Spread the love

ചങ്ങനാശ്ശേരി : ചായയ്ക്കൊപ്പം കഞ്ചാവ് വിൽപ്പന നടത്തിയ ചായക്കടക്കാരൻ എക്സൈസിൻ്റെ പിടിയിൽ. യുവാക്കൾ ചായക്കടയിൽ തിരക്ക് കൂട്ടി ചായ കുടിക്കാൻ എത്തിയത് ദിവസങ്ങളോളം നിരീക്ഷണം നടത്തിയപ്പോൾ ആണ് ചായയോടൊപ്പം കഞ്ചാവും വിൽക്കുന്ന പാറാൽ സ്വദേശി പാലക്കളം പ്രമോദ്.എ ( 50 ) എക്സൈസ് പിടിയിലായത്.

ഇയാളുടെ കടയിൽ കൗമാരക്കാരും യുവാക്കളും എത്തി കഞ്ചാവ് വാങ്ങുക പതിവായിരുന്നു. ഒടുവിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച പത്ത് കഞ്ചാവ് പൊതികൾ പിടികൂടുകയായിരുന്നു. 50 ഗ്രാം തൂക്കം വരുന്ന കഞ്ചാവാണ് പിടികൂടിയത്.

എൻ ഡി പി എസ്  നിയമപ്രകാരം ഇയാൾക്കെതിരെ എക്സൈസ് കേസെടുത്തു. ഈ മേഖലയിൽ എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. മറ്റ് കണ്ണികളെ ഉടൻ പിടികൂടാനാകുമെന്ന് കരുതുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെയ്ഡിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജ് പി, അസി.എക്സൈസ് ഇൻസ്പെക്ടർമാരായ അനു വി ഗോപിനാഥ് , രാജേഷ് എസ് , പ്രിവന്റീവ് ഓഫീസർ നിഫി ജേക്കബ് സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽകുമാർ കെ, വിനോദ് കുമാർ വി, സജീവ് കെ എൽ, എന്നിവർ പങ്കെടുത്തു.