video
play-sharp-fill

15 ലിറ്റർ വിദേശമദ്യവുമായി ചങ്ങനാശേരിയിൽ മധ്യ വയസ്കൻ പിടിയിൽ; മദ്യം സൂക്ഷിച്ചുവച്ചിരുന്നത് അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും വിൽപ്പന നടത്തുന്നതിന് വേണ്ടി

15 ലിറ്റർ വിദേശമദ്യവുമായി ചങ്ങനാശേരിയിൽ മധ്യ വയസ്കൻ പിടിയിൽ; മദ്യം സൂക്ഷിച്ചുവച്ചിരുന്നത് അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും വിൽപ്പന നടത്തുന്നതിന് വേണ്ടി

Spread the love

സ്വന്തം ലേഖകൻ

ചങ്ങനാശേരി :15 ലിറ്റർ വിദേശമദ്യവുമായി മാടപ്പള്ളി പെരുമ്പനച്ചി മുക്കാട്ടുകുന്ന് ബാബു ആന്റണി (49) യെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പനച്ചി ഭാഗത്ത് പ്രവർത്തിക്കുന്ന വി ഹെൽപ്പ് എന്ന സ്ഥാപനത്തിൽ തൃക്കൊടിത്താനം പോലീസ് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.

സ്ഥാപനത്തിനോട് ചേർന്നുളള ഷെഡിൽ വിവിധ ബ്രാന്റുകളിലുളള 15 ലിറ്റർ വിദേശ മദ്യമാണ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥാപനത്തിന്റെ മറവിൽ സ്ഥിരമായി മദ്യകച്ചവടം നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാപന ഉടമയായ ബാബു ആന്റണി ഷെഡിനു മുൻപിൽ നിന്നും മാറാതെ നിൽക്കുന്നത് കണ്ട് സംശയം തോന്നിയ പോലീസ് സംഘം ഷെഡിനുള്ളിൽ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും വിൽപ്പന നടത്തുന്നതിന് വേണ്ടിയാണ് മദ്യം സൂക്ഷിച്ചുവച്ചിരുന്നതെന്ന് ബാബു ആന്റണി പോലീസിനോട് പറഞ്ഞു.

ചങ്ങനാശേരി ഡി.വൈ.എസ്.പി ആർ.ശ്രീകുമാർ, തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ഇ.അജീബ്, എസ്.ഐ അഖിൽദേവ്, എ.എസ്‌.ഐ ഷിബു, സിവിൽ പോലീസ് ഓഫിസർ സത്യൻ, ജോഷി എന്നിവർ ചേർന്നാണ് മദ്യം കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.