ചങ്ങനാശേരി തുരുത്തി കത്തോലിക്കാ പള്ളിയില്‍ വികാരിയുടെ കാപ്പയും കുർബാന പുസ്തകവും എടുത്തുകൊണ്ട് ഓടിയത് മാനസിക വൈകല്യമുള്ളയാൾ: ഇയാൾക്ക് നല്ല ചികിത്സ ലഭ്യമാക്കി മാതൃകയായി വികാരിയച്ചൻ.

Spread the love

കോട്ടയം: ചങ്ങനാശേരി തുരുത്തി കത്തോലിക്കാ പള്ളിയില്‍ വികാരിയുടെ കാപ്പയും കുർബാന പുസ്തകവും എടുത്തുകൊണ്ട് ഓടി മധ്യവയസ്‌കൻ.
ഇന്നലെ രാവിലെയാണു സംഭവം.

കാപ്പ അണിഞ്ഞുകൊണ്ട് കുർബാന പുസ്തകവും കൈയില്‍ പിടിച്ചു കൊണ്ട് ഓടുന്ന വീഡിയേ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കഞ്ചാവിന് അടിമായാ യുവാവ് അച്ചന്റെ കുപ്പായം എടുത്തു കൊണ്ട് ഓടി എന്ന തലക്കെട്ടോടെയാണു വീഡിയോ പ്രചരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, പ്രദേശത്തു തന്നെയുള്ള മാസിക വിഭ്രാന്തിയുള്ള ആളാണ് ഇത്തരത്തില്‍ കാപ്പയും കുർബാന പുസ്തകവും എടുത്തു കൊണ്ട് ഓടിയത്.

മാനസിക വിഭ്രാന്തിയുള്ള ഒരാളുടെ പ്രവർത്തി കഞ്ചാവിന് അടിയായ ആള്‍ ചെയ്തു, പള്ളികള്‍ക്കു നേരെ അതിക്രമങ്ങള്‍ നടക്കുന്നു എന്നുള്ള തരത്തിലും പ്രചാരണം നടക്കുന്നുണ്ട്.

ഇത്തരം പ്രചാരണങ്ങളില്‍ നിന്നു ആളുകള്‍ പിന്മാറണമെന്നാണു പള്ളി ഇടവക അംഗങ്ങള്‍ പറയുന്നത്.

ഇങ്ങനെ ഒരു സംഭവം നടന്നപ്പോള്‍ വൈദികൻ ഇടപെടുകയും ഇയാളെ ചികിത്സയ്ക്കായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുകയുകയും ചെയ്തതു.

വിവരങ്ങള്‍ തിരക്കിയ വൈദികൻ നാളുകളായി നല്ല ചികിത്സ കിട്ടാതിരുന്നതു കൊണ്ടാണെന്നു മനസിലാക്കുകയും അദ്ദേഹം ഇയാളെ തുടർ ചികിത്സയ്ക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും അതിനുവേണ്ട എല്ലാ നടപടിക്രമങ്ങളും കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്.

ഒരു ക്രിസ്തീയ സമൂഹവും അതിന്റെ ആചാര്യനും എങ്ങനെ ആയിരിക്കണം എന്നിനു മാതൃകയാണു വികാരിയച്ചൻ എന്നും ഇടവക ജനങ്ങള്‍ പറയുന്നു. മറ്റു തരത്തിലുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ആവശ്യം