video
play-sharp-fill

138-ാമത് ചങ്ങനാശ്ശേരി അതിരൂപതാദിനം മെയ് 20ന് കുറുമ്പനാടം സെന്റ് ആൻ്റണീസ് ഫൊറോനാ പള്ളിയിൽ നടക്കും.

138-ാമത് ചങ്ങനാശ്ശേരി അതിരൂപതാദിനം മെയ് 20ന് കുറുമ്പനാടം സെന്റ് ആൻ്റണീസ് ഫൊറോനാ പള്ളിയിൽ നടക്കും.

Spread the love

 

കോട്ടയം: നൂറ്റിമുപ്പത്തെട്ടാമത് ചങ്ങനാശ്ശേരി അതിരൂപതാദിനാഘോഷം മെയ് 20 തിങ്കൾ  രാവിലെ 9.30 മുതല്‍ 1.30 വരെ കുറുമ്പനാടം സെന്റ് ആൻ്റണീസ് ഫൊറോനാ പള്ളിയിലെ മാര്‍ ജോസഫ് പവ്വത്തില്‍ നഗറില്‍ നടക്കും.

കേരളത്തിലെ അഞ്ചു ജില്ലകളില്‍ മുന്നൂറോളം ഇടവകകളിലായി  എണ്‍പതിനായിരം കുടുംബങ്ങളിലെ അഞ്ചുലക്ഷത്തോളം വരുന്ന വിശ്വാസികളുടെ പ്രതിനിധികളും വൈദികരും സന്യസ്തപ്രതിനിധികളും  ഈ സംഗമത്തില്‍ പങ്കെടുക്കും.
രാവിലെ 10 – ന്
മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം തിരുവനന്തപുരം ലത്തിൻ കത്തോലിക്കാ  അതിരൂപത മെത്രാപ്പോലീത്ത ആർച്ചുബിഷപ് റൈറ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്യും തുടർന്ന് ഹോളി ഫാമിലി ഫ്രട്ടേണിറ്റി ലോഗോ പ്രകാശനവും ആർച്ചുബിഷപ് നിർവഹിക്കും.  മാര്‍ തോമസ് തറയില്‍ മെത്രാന്‍ സ്വാഗതം ആശംസിക്കും. വി എസ് എസ് സി പ്രൊജക്ട് ഡയറക്ടർ .ടോമി ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

അതിരൂപതാദിനത്തില്‍ നല്കുന്ന പരമോന്നത ബഹുമതിയായ എക്‌സലന്‍സ് അവാര്‍ഡ്   മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ പ്രഖ്യാപിക്കുകയും സമ്മാനിക്കുകയും ചെയ്യും.  സംസ്ഥാന ദേശീയ  അന്തര്‍ദേശീയ തലങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ച അതിരൂപതാംഗങ്ങളെ പ്രത്യേകമായി ആദരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിപാടികളുടെ ആരംഭം കുറിച്ചുകൊണ്ട് പാസ്റ്ററല്‍ കൗണ്‍സില്‍  ജോയിൻ്റ് സെക്രട്ടറി പ്രൊഫ. പി. വി. ജറോം   പതാക ഉയര്‍ത്തും.   വികാരി ജനറാള്‍ വെരി. റവ. ഡോ. വര്‍ഗീസ് താനുമാവുങ്കല്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. വികാരി ജനറാള്‍ റവ. ഡോ. ജയിംസ് പാലക്കല്‍ അതിരൂപതാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.   അതിരൂപതാ ജീവകാരുണ്യ പ്രവര്‍ത്തന  റിപ്പോര്‍ട്ട് വികാരി ജനറാള്‍ റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ അവതരിപ്പിക്കും. . ആർച്ചുബിഷപ് മാർ ജോർജ് കോച്ചേരി, എം എൽ എഫ് കോൺഗ്രിഗേഷൻ മദർ ജനറൽ റവ. സി. മെർലിൻ എംഎൽ എഫ്, യുവദീപ്തി ഡപ്യൂട്ടി പ്രസിഡണ്ട് കുമാരി ലിൻ്റാ ജോഷി, പാസ്റ്ററൽ കൗൺസിൽ ജോയിൻ്റ് സെക്രട്ടറി ബിജു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിക്കും.

അതിരൂപതയെ സംബന്ധിക്കുന്ന വിവിധ പ്രഖ്യാപനങ്ങൾ അന്നേദിവസം നടക്കും.  പ്രഖ്യാപനങ്ങളുമായി  ബന്ധപ്പെട്ട പത്രികാപാരായണം ചാന്‍സിലര്‍ റവ. ഡോ. ഐസക്ക്  ആലഞ്ചേരി നിര്‍വ്വഹിക്കും.  ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത അവാര്‍ഡുകള്‍ നല്‍കുകയും പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്യും. മികച്ച ഇടവക ബുള്ളറ്റിന്‍, ഇടവക ഡയറക്ടറി എന്നിവയ്ക്കുള്ള സമ്മാനങ്ങളും നല്‍കും.
അടുത്ത അതിരൂപതാദിനപ്രഖ്യാപനവും പതാക കൈമാറലും നടക്കും.

ജനറല്‍ കോ-ഓഡിനേറ്റര്‍ റവ. ഫാ. ജോൺ വടക്കേക്കളം സമ്മേളനത്തിന് കൃതജ്ഞത അര്‍പ്പിക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി വിപുലമായ ഗായകസംഘവും കലാപരിപാടികളും സ്‌നേഹവിരുന്നും  ക്രമീകരിച്ചിട്ടുണ്ട്. കുറുമ്പനാടം ഫൊറോനയിലെ വിവിധ ഇടവക വികാരിമാരുടെയും അല്മായ നേതാക്കളുടെയും ചുമതലയില്‍ പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

പരിപാടികള്‍ക്ക് വികാരി ജനറാളന്‍മാരായ റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍,   റവ. ഡോ. ജയിംസ് പാലക്കല്‍, റവ. ഡോ. വര്‍ഗീസ് താനുമാവുങ്കല്‍, ചാന്‍സിലര്‍ റവ. ഡോ. ഐസക്ക് ആലഞ്ചേരി, പ്രോക്യുറേറ്റര്‍ റവ. ഫാ. ചെറിയാന്‍ കാരിക്കൊമ്പില്‍,  കുറുമ്പനാടം ഫൊറോനാ വികാരി . റവ. ഡോ. ചെറിയാൻ കറുകപ്പറമ്പിൽ, പി.ആര്‍.ഒ. അഡ്വ. ജോജി ചിറയില്‍,  പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിൻ്റ് സെക്രട്ടറിമാരായ പ്രൊഫ. പി. വി. ജറോം, ബിജു സെബാസ്റ്റ്യൻ,  കോഡിനേറ്റേഴ്‌സ്  റവ. ഫാ. ജോണ്‍ വടക്കേകളം, റവ. ഫാ. ജോ കിഴക്കേമുറി, റവ. ഫാ. ജോബിന്‍ ആനകല്ലുങ്കല്‍,  സോബിച്ചൻ കണ്ണമ്പള്ളി, ജോസഫ് കാരയ്ക്കാട്ടുമറ്റത്തിൽ തുടങ്ങിയവര്‍ നേത്യത്വം നല്‍കും.