play-sharp-fill
ചങ്ങനാശേരി ബോട്ട് ജെട്ടിയ്ക്കു സമീപം സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; മരിച്ചത് ചങ്ങനാശേരി മാർക്കറ്റിനുള്ളിലെ താമസക്കാരനായ യുവാവ്

ചങ്ങനാശേരി ബോട്ട് ജെട്ടിയ്ക്കു സമീപം സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; മരിച്ചത് ചങ്ങനാശേരി മാർക്കറ്റിനുള്ളിലെ താമസക്കാരനായ യുവാവ്

തേർഡ് ഐ ബ്യൂറോ

ചങ്ങനാശേരി: ഒരിടവേളയ്ക്കു ശേഷം ജില്ലയിൽ വീണ്ടും ആറുകളും നദികളും മരണക്കുളങ്ങളാകുന്നു. ഒഴുക്കുള്ള വെള്ളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് ചങ്ങനാശേരിയിൽ മുങ്ങി മരിച്ചതാണ് ഏറ്റവും ഒടുവിൽ പുറത്തു വന്നിരിക്കുന്ന വാർത്ത. ചങ്ങനാശേരി മാർക്കറ്റ് കറുകയിൽ സിബിച്ചന്റെ മകൻ ലിക്‌സൺ (19) ആണ് വെട്ടുത്തുരുത്തി ബോട്ട് ജെട്ടിയ്ക്കു സമീപം മുങ്ങി മരിച്ചത്.


ഞായറാഴ്ച വൈകിട്ട മൂന്നരയോടെയായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പമാണ് ലിക്‌സൺ ചങ്ങനാശേരി
കിടങ്ങറ ജലപാതയിൽ വെട്ടിത്തുരുത്ത് ബോട്ടുജെട്ടി പള്ളിക്ക് സമീപത്തെ തോട്ടിൽ കുളിക്കാനിറങ്ങിയത്. ഒരു മണിക്കൂറോളം സമയം സുഹൃത്തുക്കൾ തോട്ടിൽ ചിലവഴിച്ചു. ഇതിനിടെ, ലിക്‌സൺ ഒഴുക്കിൽപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളത്തിൽ മുങ്ങിത്താണ ലിക്‌സനെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിയ്ക്കാൻ ശ്രമിച്ചെങ്കിലും ഇയാളെ പിടിച്ചു നിർത്താൻ സാധിച്ചില്ല. ബഹളം കേട്ട് എത്തിയ നാട്ടുകാർ അഗ്നിരക്ഷാ സേനയിലും പൊലീസിലും വിവരം അറിയിച്ചു. തുടർന്നു, സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നു തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ രക്ഷിക്കാൻ സാധിച്ചില്ല.

തോട്ടിൽ നിന്നും കണ്ടെത്തിയ മൃതദേഹം ചങ്ങനാശേരി യൂദാപുരം മോർച്ചറിയിൽ. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. തിങ്കളാഴ്ച കൊവിഡ്
ടെസ്റ്റിനും പോസ്റ്റുമോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്‌കാരം പിന്നീട്. മാതാവ്: ജാൻസി. സഹോദരങ്ങൾ: ജിലു, സിലു.