
മിക്സി നന്നാക്കുന്നതിനിടെ അപകടം ;ചങ്ങനാശേരിയിൽ വൈദ്യൂതാഘാതമേറ്റ് ഐടിഐ വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം ;മരിച്ചത് പായിപ്പാട് സ്വദേശിയായ പത്തൊൻപതുകാരൻ
ചങ്ങനാശേരി: വൈദ്യൂതാഘാതമേറ്റ് ഐ ടി ഐ വിദ്യാര്‍ഥി മരിച്ചു.പെരുന്ന സക്കീര്‍ ഹുസൈന് മെമ്മോറിയല്‍ സിവില്‍ എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കെ ജി സി രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ വിദ്യാര്‍ഥി ആര്. ശ്രീക്കുട്ടന് (19) ആണ് മരിച്ചത്.
പായിപ്പാട് പഞ്ചായത്തിലെ പൂവം പനച്ചിക്കാവ് കാവാലിക്കര അറൂന്നൂറില്ചിറ രതീഷ് – സൗമ്യ ദന്പതികളുടെ മകനാണ് ശ്രീക്കുട്ടന്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് വീട്ടിലെ മിക്സി നന്നാക്കുന്പോഴാണ് അപകടം.
ചങ്ങനാശേരി ഗവ. ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചങ്ങനാശേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ചങ്ങനാശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പില്‍. ശ്രീജേഷ്, ശ്രീജിത്ത് എന്നിവര്‍ സഹോദരങ്ങളാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
