സ്‌കൂട്ടറോടിക്കുന്ന സ്ത്രീകളോട് എന്തുമാകാമോ..! ചങ്ങനാശേരിയിൽ ബൈക്ക് യാത്രക്കാരിയായ യുവതിയോട് കാർ യാത്രക്കാരന്റെ അസഭ്യ വർഷം; അസഭ്യം പറഞ്ഞത് അമിത വേഗത്തിൽ കാറിലെത്തി യുവതിയെ ഇടിച്ചു വീഴ്ത്താൻ ശ്രമിച്ച ശേഷം
തേർഡ് ഐ ന്യൂസ് ബ്യൂറോ
കോട്ടയം : ഓടിക്കൊണ്ടിരുന്ന വാഹനത്തിലിരുന്ന് ഇരുചക്ര വാഹനയാത്രക്കാരിയായ പെൺകുട്ടിയ്ക്ക് നേരെ അസഭ്യ വർഷം. ചങ്ങനാശേരി സെൻട്രൽ ജംങ്കഷന് സമീപം എം.സി റോഡിൽ വച്ച് ഇന്ന് ഉച്ചയ്ക്ക് പതിനൊന്നരയോടെയാണ് പെൺകുട്ടിയ്ക്ക് നേരെ കാറുകാരൻ അസഭ്യ വാക്കുകൾ പ്രയോഗിച്ചത്.
ചങ്ങനാശേരി സെൻട്രൽ ജംങ്ക്ഷനിൽ എം.സി റോഡിൽ വച്ച് ഇൻഡിക്കേറ്ററിട്ട് സിഗ്നൽ കൊടുത്ത ശേഷം വലത്തേക്ക് ക്രോസ് ചെയ്യാൻ
ശ്രമിക്കുന്നതിനിടെ പിന്നിൽ നിന്നും വരികെയായിരുന്ന കാർ ഇരുചക്ര വാഹനത്തിൽ ഇടിക്കാൻ തുടങ്ങുകയായിരുന്നു. ഇതേ തുടർന്നാണ് തെറ്റ് തന്റെ ഭാഗത്താണെങ്കിലും അത് ഇരുചക്ര വാഹനക്കാരിയുടെ മേൽ കെട്ടിവയ്ക്കുന്നതിനായി കാർ ഡ്രൈവർ അസഭ്യ വാക്കുകൾ ഉപയോഗിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് പോവുകയായിരുന്ന ചുവപ്പ് കളർ സ്വിഫ്റ്റ് കാറിലുണ്ടായിരുന്ന ഒരു സംഘം യുവാക്കളാണ് അസഭ്യ വാക്കുകൾ പറഞ്ഞതെന്ന് പെൺകുട്ടി തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
കോട്ടയം നഗരത്തിലും ചങ്ങനാശേരിയും പട്ടാപ്പകൽ മാത്രമല്ല രാത്രികാലങ്ങളിലും ഇരുചക്ര വാഹനങ്ങളിലെത്തുന്ന പെൺകുട്ടികളെ പിൻന്തുടർന്ന് അസഭ്യ വാക്കുകൾ പറയുന്നത് നിത്യ സംഭവമാണ്. കഴിഞ്ഞ ദിവസം കോട്ടയം നഗരത്തിലൂടെ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച യുവതിയ്ക്ക് നേരെയും ഇത്തരമൊരു അനുഭവം ഉണ്ടായതായും ആക്ഷേപം ഉയർന്നിരുന്നു.
വാഹനങ്ങൾ ഓടിക്കുന്ന പെൺകുട്ടികൾ ഇത്തരത്തിൽ അക്രമണങ്ങൾക്ക് ഇരയാവുന്നത് നിത്യ സംഭവമാണ്. പട്ടാപ്പകൽ ഇത്തരമൊരു സംഭവം അരങ്ങേറിയിട്ടും കണ്ടുനിന്നവർ ആരും പ്രതികരിച്ചില്ലെന്നും ആക്ഷേപമുണ്ട്.