video
play-sharp-fill

ചങ്ങനാശേരിയിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ 32 പരാതികൾ തീർപ്പാക്കി

ചങ്ങനാശേരിയിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ 32 പരാതികൾ തീർപ്പാക്കി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാന വനിത കമ്മിഷൻ ചങ്ങനാശേരി ഇ.എം.എസ് സ്മാരക ഹാളിൽ നടത്തിയ അദാലത്തിൽ പരിഗണിച്ച 101 പരാതികളിൽ 32 എണ്ണം തീർപ്പാക്കി. അഞ്ചു പരാതികളിൽ പൊലീസിന്റെ റിപ്പോർട്ട് തേടി.

64 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വഴി തർക്കങ്ങളും വിവാഹ മോചനകേസുകളുമാണ് കൂടുതലായി കമ്മിഷനു മുന്നിലെത്തിയത്. കമ്മിഷന്റെ പരിധിയിൽ പെടാത്ത പരാതികൾക്ക് അതത് ഓഫീസുകളുമായി ബന്ധപ്പെടാനുളള സാഹചര്യം ലഭ്യമാക്കി.

കേസ് നടത്താൻ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ലീഗൽ സർവീസ് അതോറിറ്റിയുമായി ബന്ധപ്പെട്ട് സൗജന്യ നിയമ സഹായം നൽകും.

കമ്മിഷൻ അംഗങ്ങളായ ഇ.എം. രാധ, ഷാഹിദ കമാൽ എന്നിവർ നേതൃത്വം നൽകിയ അദാലത്തിൽ അഡ്വ. മീരാ രാധാകൃഷ്ണൻ ,അഡ്വ. ഷൈനി ഗോപി, അഡ്വ. സി.എ. ജോസ്, അഡ്വ.
സി.കെ. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

അടുത്ത അദാലത്ത് കോട്ടയം പൊൻകുന്നം വർക്കി ഹാളിൽ നടക്കും.