video
play-sharp-fill

അതിശക്തമായ കാറ്റും മഴയും; ചങ്ങനാശ്ശേരിയിലെ വിവിധപ്രദേശങ്ങളിൽ മരം വീണ് നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു; ലക്ഷങ്ങളുടെ നാശനഷ്ടം

അതിശക്തമായ കാറ്റും മഴയും; ചങ്ങനാശ്ശേരിയിലെ വിവിധപ്രദേശങ്ങളിൽ മരം വീണ് നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു; ലക്ഷങ്ങളുടെ നാശനഷ്ടം

Spread the love

സ്വന്തം ലേഖകൻ

ചങ്ങനാശേരി : ചങ്ങനാശേരി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ കനത്തമഴയിലും കാറ്റിലും മരം വീണ് നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. മൂന്നിടങ്ങളിലായി തകർന്നത് ഏഴ് വൈദ്യുതി പോസ്റ്റുകൾ.

പെരുന്ന റെഡ്‌സ്വകയർ സി.സി ബേക്കറിയ്ക്ക് പിൻവശം, വേട്ടയ്ക്കാട് പള്ളി, ചിത്രകുളം, ആവണി, ഹിദായത്ത്, ശാസ്തവട്ടം, കാവിൽ അമ്പലം എന്നിവിടങ്ങളിലാണ് കൂടുതൽ നാശം. പെരുന്നയിൽ കൗൺസിലർ പ്രസന്നകുമാരിയുടെ വീടിന് സമീപത്തെ തെങ്ങ് വീണ് വൈദ്യുതിലൈൻ പൊട്ടി. ആവണി ഹോസ്റ്റലിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന മരം ഒടിഞ്ഞ് വീണ് എൽ.ടി കമ്പികൾ പൊട്ടി തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരുന്ന സി.സി ബേക്കറിയുടെ പുറകുവശം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന തെങ്ങ് വീണ് മൂന്ന് എൽ.ടി പോസ്റ്റുകളും വേഴയ്ക്കാട് പള്ളിയ്ക്ക് സമീപത്തെ പുരയിടത്തിൽ നിന്ന് തേക്ക് ഒടിഞ്ഞ് വീണ് രണ്ട് എൽ.ടി പോസ്റ്റുകളും ഒടിഞ്ഞു. കൂടാതെ, പണ്ടകശാല കുരിശടി മീറ്റർ അടർന്ന് കിടക്കുന്നനിലയിലാണ്.

മൂന്നാഴ്ച മുൻപ് മരം വീണ് മൂന്ന് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണിരുന്നു. ഒടിഞ്ഞുവീണ വൈദ്യുതി പോസ്റ്റുകൾ പുനസ്ഥാപിച്ചു. വൈദ്യുതി ലൈനുകളുടെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്.