video
play-sharp-fill

പുതുപ്പള്ളി സ്വദേശികളായ ബിനോയ്ക്കും വിപിനും വേണ്ടി വലവിരിച്ച് പൊലീസ്; തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു; ചങ്ങനാശ്ശേരിയിലെ കൊലപാതകം പുതിയ വഴിത്തിരിവിലേക്ക്

പുതുപ്പള്ളി സ്വദേശികളായ ബിനോയ്ക്കും വിപിനും വേണ്ടി വലവിരിച്ച് പൊലീസ്; തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു; ചങ്ങനാശ്ശേരിയിലെ കൊലപാതകം പുതിയ വഴിത്തിരിവിലേക്ക്

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: ചങ്ങനാശേരിയില്‍ യുവാവിനെ കൊന്ന് വീടിന്റെ തറ തുരന്ന് കുഴിച്ചിട്ട കേസിലെ രണ്ടു പ്രതികള്‍ ഒളിവിലെന്ന് പൊലീസ്. പുതുപ്പള്ളി സ്വദേശികളായ ബിനോയ് , വിപിന്‍ എന്നിവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് മുത്തു കുമാര്‍ കൊല നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇവരെ കണ്ടെത്തുന്നതിനായി സംഘങ്ങളായി തിരിഞ്ഞ് തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

തന്റെ ഭാര്യയ്ക്ക് ബിന്ദു മോനുമായി അടുപ്പമുണ്ടെന്ന മുത്തു കുമാറിന്റെ സംശയമാണ് ആസൂത്രിത കൊലപാതകത്തിലേക്ക് നയിച്ചതെന്നും മുത്തു കുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. കൊലപാതക ശേഷം വിപിനും ബിനോയിയും കോയമ്ബത്തൂരിലേക്ക് കടന്നെന്ന വിവരം പൊലീസിന് കിട്ടിയിരുന്നു. അവിടെ നിന്ന് ഇരുവരും ബാംഗ്ലൂരിലേക്കു കടന്നെന്ന സൂചനകള്‍ കിട്ടിയതോടെയാണ് അന്വേഷണം ഇവിടേക്കും വ്യാപിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെ അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡില്‍ കഴിയുന്ന മുത്തുകുമാറിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ഒന്നിച്ചു ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. കഴിഞ്ഞ മാസം ഇരുപത്തിയാറിനാണ് ആലപ്പുഴ ആര്യാട് സ്വദേശി ബിന്ദുമോനെ ചങ്ങനാശേരി പൂവത്തെ വാടക വീട്ടിലേക്ക് വിളിച്ചു വരുത്തി മര്‍ദ്ദിച്ച് കൊന്ന ശേഷം വീട്ടിനുള്ളില്‍ കുഴിച്ചിട്ടത്