സ്വന്തം ലേഖകൻ
ചങ്ങനാശേരി: ജനറല്‍ ആശുപത്രിയിലെ അഞ്ചു ഡോക്ടര്‍മാരുടെ ഒഴിവ് നികത്തണമെന്നും അല്ലാത്തപക്ഷം അത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും മാനേജ്‌മെന്‍റ് കമ്മിറ്റി യോഗം ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ടു.
ആശുപത്രിയുടെ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി. ആശുപത്രിയുടെ ചുറ്റുമതില്‍ നിര്‍മാണം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണെന്നും ഇത് ത്വരിതപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അധ്യക്ഷത വഹിച്ച നഗരസഭ ചെയര്‍പേഴ്‌സണ്‍ സന്ധ്യാ മനോജ് അറിയിച്ചു. കൂടാതെ ആശുപത്രി കോമ്പൗണ്ടിലെ തെരുവു നായ ശല്യം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും ഭീഷണിയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.സി. ജോസഫ്, പി. എന്‍. നൗഷാദ്, പി.എച്ച്. ഷാജഹാന്‍, കെ.ടി. തോമസ്, ലാലിച്ചന്‍ കുന്നിപ്പറമ്ബില്‍, ജോസുകുട്ടി നെടുമുടി, കുര്യന്‍ തൂമ്ബുങ്കല്‍, സാബു കോയിപ്പള്ളി, അനില്‍ മാടപ്പള്ളി, നവാസ് ചുടുകാട്, ജയിംസ് കലാവടക്കന്‍, ബാബു തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.