video
play-sharp-fill

ചങ്ങനാശേരി വാഴപ്പള്ളിയിൽ മീന്‍വലയില്‍ കുരുങ്ങി പരിക്കേറ്റ പെരുമ്പാമ്പിന് രക്ഷകരായി സ്നേക്ക് റെസ്‌ക്യൂവര്‍മാര്‍; മുറിവ് കെട്ടിയശേഷം പാമ്ബിനെ വനംവകുപ്പിന് കൈമാറി

ചങ്ങനാശേരി വാഴപ്പള്ളിയിൽ മീന്‍വലയില്‍ കുരുങ്ങി പരിക്കേറ്റ പെരുമ്പാമ്പിന് രക്ഷകരായി സ്നേക്ക് റെസ്‌ക്യൂവര്‍മാര്‍; മുറിവ് കെട്ടിയശേഷം പാമ്ബിനെ വനംവകുപ്പിന് കൈമാറി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മീന്‍വലയില്‍ കുരുങ്ങി പരിക്കേറ്റ പെരുമ്ബാമ്ബിന് ജില്ല വെറ്ററിനറി ആശുപത്രിയില്‍ ചികിത്സ നല്‍കി.

വലയിലായ പാമ്പിന്സാധാരണ കാട്ടിലേക്ക് വിടുകയാണ് പതിവ്. മുറിവേറ്റതിനാല്‍ പരിചരണത്തിനായി കോടിമതയിലെ ജില്ലാ മൃഗാശുപത്രിയിലെത്തിക്കുകയായിരുന്നു.
വാഴപ്പള്ളി ക്ഷേത്രത്തിന് പിന്‍വശത്ത് സ്ഥിതി ചെയ്യുന്ന പാടശേഖരത്തിലെ വലയിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം പാമ്പിനെ കണ്ട പ്രദേശവാസികള്‍ സ്‌നേക്ക് റെസ്‌ക്യൂവര്‍മാരെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് മാടപ്പള്ളിയിലെ റെസ്‌ക്യൂവറായ വിഷ്ണു, കോട്ടയം കണ്‍ട്രോള്‍ റൂം സിവില്‍ പൊലീസ് ഓഫീസര്‍ മുഹമ്മദ് ഷെബിന്‍ എന്നിവരെത്തി പന്ത്രണ്ടരകിലോ ഭാരമുണ്ടായിരുന്ന പാമ്പിനെ പുറത്തെടുത്തു. ദേഹത്ത് മുറിവേറ്റ് വ്രണം രൂപപ്പെട്ട നിലയിലായതിനാല്‍ വിവരം കോട്ടയം ഫോറസ്റ്റ് ഓഫീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ചികിത്സ നല്‍കാന്‍ നിര്‍ദേശിച്ചു.