ഇന്നലെ ചങ്ങനാശേരിയിൽ അപകടമുണ്ടാക്കിയ സർക്കാർ ആംബുലൻസിന്റെ ടയർ കണ്ണാടിപെലെ വെട്ടിത്തിളങ്ങുന്നത്; ഹെൽമറ്റും സീറ്റ്ബെൽറ്റും പിടിക്കാൻ വ്യഗ്രത കാണിക്കുന്ന പൊലീസും മോട്ടോർ വാഹനവകുപ്പും ഇതു പോലുള്ള കൊള്ളരുതായ്മകൾ കണ്ടില്ലെന്ന് നടിക്കുന്നു; ഫിറ്റ്നെസ് യോഗ്യമല്ലാത്ത ആംബുലൻസ് നിരത്തിലിറക്കുന്നത് ജനങ്ങൾക്ക് ഭീഷണിയാകുന്നു
സ്വന്തം ലേഖകൻ
ചങ്ങനാശേരി: ചങ്ങനാശ്ശേരി എംസി റോഡിൽ പാലാത്ര ജംഗ്ഷനു സമീപം ആംബുലൻസ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ചു കയറി.
പത്തനംതിട്ടയിൽ നിന്ന് രോഗിയുമായി കോട്ടയം മെഡിക്കൽ കോളജിലേക്ക് വന്ന ആംബുലൻസാണ് അപകടത്തിൽപെട്ടത് .
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടം ഉണ്ടാക്കിയ സർക്കാർ ആംബുലൻസിന്റെ ടയർ കണ്ണാടിപോലെയാണ് വെട്ടിത്തിളങ്ങുന്നത്.
ഹെൽമറ്റും സീറ്റ്ബെൽറ്റും പിടിക്കാൻ വ്യഗ്രത കാണിക്കുന്ന പൊലീസും മോട്ടോർ വകുപ്പും ടയറിന്റെ കണ്ടീഷൻ കണ്ടില്ലെന്ന് നടിക്കുകയാണ്. അതുകൊണ്ടാണ് ഇത്തരത്തിൽ ഫിറ്റ്നസ് യോഗ്യമല്ലാത്ത ആംബുലൻസ് നിരത്തിലിറങ്ങുന്നതും അപകടം ഉണ്ടാക്കുന്നതും.
പുറമറ്റം പ്രൈമറി ഹെൽത്ത് സെന്റർ വക ആംബുലൻസാണ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ചു കയറിയത്. മുൻപിൽ സഞ്ചരിച്ച കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ ആംബുലൻസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്ന് സംശയിക്കുന്നതായി ചങ്ങനാശേരി പൊലീസ് പറഞ്ഞു .
നിയന്ത്രണം നഷ്ടമായ ആംബുലൻസ് ഇവിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും, മാടക്കടയും ഇടിച്ചു തകർത്തു.
പാർക്കിംങ് ഏരിയയിൽ വച്ചിരുന്ന ബൈക്കുകളും ഇടിച്ചു തെറിപ്പിച്ചു. പിന്നീട് രോഗിയെ മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു