ചങ്ങനാശ്ശേരിയിലെ അഭിഭാഷകന് ഫോണില്‍ ചീത്തവിളിയും ഭീഷണിയും; പ്രതിയെ മിനിറ്റുകള്‍ക്കുള്ളില്‍ പിടികൂടി ചങ്ങനാശ്ശേരി പൊലീസ്; കൊല്ലത്ത് അഭിഭാഷകകരും പൊലീസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ കോട്ടയത്ത് കാര്യങ്ങള്‍ കൂളാണ്..!
സ്വന്തം ലേഖകന്‍
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിലെ അഭിഭാഷകനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയ കേസില്‍ കോട്ടയം കാരാപ്പുഴ വാഴയില്‍ വീട്ടില്‍ ഷമീര്‍ ഹുസൈന്‍ (35) എന്നയാളെ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ഷമീറിന്റെ സുഹൃത്തുക്കള്‍ ആയ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരുന്നതിലുള്ള ദേഷ്യം മൂലം പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകനെ ഫോണില്‍ വിളിച്ച് ചീത്ത വിളിക്കുകയും , ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിലെ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോട്ടയം സെഷന്‍സ് കോടതി തള്ളിയിരുന്നു. അഭിഭാഷകന്റെ പരാതിയെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഷമീറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാള്‍ക്ക് ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനില്‍ തന്നെ വധശ്രമത്തിന് കേസ് നിലവിലുണ്ട്. കൂടാതെ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലും നിരവധി കേസുകള്‍ നിലവിലുണ്ട്. ചങ്ങനാശ്ശേരി എസ്.എച്ച്.ഓ റിച്ചാര്‍ഡ് വര്‍ഗീസ്, എസ്.ഐ ആനന്ദക്കുട്ടന്‍, എ.എസ്.ഐ മാരായ ഷിനോജ്, സിജു കെ. സൈമണ്‍, സി.പി.ഓ രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കരുനാഗപ്പള്ളിയില്‍ അഭിഭാഷകനെ പോലീസ് മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ കൂടുതല്‍ ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ബാര്‍ അസോസിയേഷന്‍. പൊലീസുകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുത്തില്ലെന്നാരോപിച്ചാണിത്. ഈ സാഹചര്യത്തിലാണ് ചങ്ങനാശ്ശേരിയിലെ അഭിഭാഷകനൊപ്പം നിന്ന് പൊലീസ് സംരക്ഷണമൊരുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് അടുത്ത ദിവസം ഡിഐജി ആര്‍ നിശാന്തിനി സംസ്ഥാന പൊലീസ് മേധാവിക്ക് സമര്‍പ്പിക്കും. സമരം തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ബാര്‍ അസോസിയേഷന്‍ കൂടുതല്‍ ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാന്‍ ഒരുങ്ങിയത്.