
ചങ്ങനാശേരി: ചങ്ങനാശേരി കെഎസ്‌ആര്ടിസി ഡിപ്പോയില്നിന്ന് ബംഗളൂരുവിലേക്ക് നോണ്എസി ഡീലക്സ് ബസ് സർവീസ് ഇന്ന് ആരംഭിക്കും.
ഞായര്, വ്യാഴം ദിവസങ്ങളില് വൈകുന്നേരം 5.45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.20ന് ബംഗളൂരുവില് എത്തും.
1151 രൂപയാണ് ടിക്കറ്റ് ചാര്ജ്. ആദ്യട്രിപ്പിന്റെ ഓണ്ലൈന് റിസർവേഷന് 40 സീറ്റുകളും ബുക്കിംഗ് കഴിഞ്ഞു.
കോട്ടയം, തൃശൂര്, പാലക്കാട്, കോയമ്പത്തൂര്, സേലം, ഹൊസൂര് വഴിയാണ് റൂട്ട്.
രാവിലെ 7.15നുള്ള തിരുനെൽവേലി ഫാസ്റ്റ് പാസഞ്ചര് ബസ് സർവീസിനായി ചങ്ങനാശേരി ഡിപ്പോയ്ക്ക് പുതിയ ബസ് അനുവദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തുവര്ഷത്തിലേറെ പഴക്കമുള്ള ബസാണ് ഈ റൂട്ടില് സർവീസ് നടത്തിയിരുന്നത്. രണ്ടു ബസും ചങ്ങനാശേരി ഡിപ്പോയില് എത്തിച്ചേര്ന്നിട്ടുണ്ട്.
ഇന്നു വൈകുന്നേരം അഞ്ചിന് ജോബ് മൈക്കിള് എംഎല്എ ബംഗളൂരു സർവീസ് ഉദ്ഘാടനം ചെയ്യും. മുനിസിപ്പല് ചെയര്മാന് ജോമി ജോസഫ് അധ്യക്ഷത വഹിക്കും. വിദ്യാര്ഥികളടക്കം യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് സർവീസ് ആരംഭിക്കുന്നതെന്ന് ജോബ് മൈക്കിള് എംഎല്എ പറഞ്ഞു.



