ചങ്ങനാശ്ശേരിയിൽ സ്‌കൂട്ടർ ഓടിച്ച 16 കാരൻ അപകടത്തിൽ മരിച്ചു; കേസിൽ അപകടത്തിനിടയാക്കിയ വാഹനം ഓടിച്ച ആളും കുട്ടിയുടെ അച്ഛനും പ്രതികൾ ;പിതാവിനെ പ്രതിചേർത്തത് പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ അനുവാദം കൊടുത്തതിന്

Spread the love

ചങ്ങനാശ്ശേരി : കഴിഞ്ഞ 29ഈം തീയതി ചങ്ങനാശ്ശേരി എസ്റ്റേറ്റ് പടിയിലാണ് സംഭവം. രാത്രി കൂട്ടുകാരനുമൊത്ത് അച്ഛന്റെ പേരിലുള്ള സ്കൂട്ടറിൽ സിനിമക്ക് പോയതായിരുന്നു മരണപ്പെട്ട പതിനാറുകാരൻ.

 

എസ്റ്റേറ്റ് പടി ഭാഗത്ത്‌ വച്ച് എതിരെ വന്ന കാർ സ്കൂട്ടറിൽ വന്നിടിക്കുകയായിരുന്നു.ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ആൾ മരിച്ചിരുന്നു.

കൂടെ യാത്ര ചെയ്ത കുട്ടിക്ക് ഗുരുതര പരിക്കും പറ്റി.അപകടം ഉണ്ടാക്കിയ കാറുകാരനൊപ്പം പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സ്കൂട്ടർ ഓടിക്കാൻ അനുവാദം കൊടുത്തതിന്റെ പേരിലാണ് കേരള മോട്ടോർ വാഹന നിയമ പ്രകാരം രജിസ്ട്രേഡ് ഓണറും കുട്ടിയുടെ പിതാവും ആയ ആളും പ്രതി ചേർക്കപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഒരു കാരണവശാലും വാഹനം കൈകാര്യം ചെയ്യാൻ അനുവദിക്കരുതെന്നും അവധിക്കാലമായതിനാൽ മാതാപിതാക്കൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി അറിയിച്ചു.