ശബരിമല ശ്രീകോവിലിലെ ‘തത്വമസി’യുടെ ചിത്രം; ഫെയ്സ്ബുക്ക് പേജിന്‍റെ കവര്‍ ചിത്രം മാറ്റി ചാണ്ടി ഉമ്മന്‍ എംഎൽഎ

Spread the love

ശബരിമല ശ്രീകോവിലിലെ ‘തത്വമസി’യുടെ ചിത്രം. ഫെയ്സ്ബുക്ക് പേജിന്‍റെ കവര്‍ ചിത്രം മാറ്റി ചാണ്ടി ഉമ്മന്‍ എംഎൽഎ . പുതുപ്പള്ളിയിൽ റെക്കോർഡ് വിജയം നേടിയ ചാണ്ടി ഉമ്മൻ എംഎൽഎയായി ഇന്നലെയാണ് സത്യപ്രതിജ്ഞ ചെയ്‌തത്‌.

37,719 വോട്ടുകളുടെ മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്. പുതുപ്പള്ളിയെ ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നായിരുന്നു ചാണ്ടി ഉമ്മന്റെ ജയം.

നിയമസഭയിൽ രാവിലെ പത്തോടെ ചോദ്യോത്തര വേളയ്ക്ക് ശേഷമായിരുന്നു ദൈവനാമത്തിൽ സത്യപ്രതിജ്ഞ. ശേഷം സ്പീക്കറെയും മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനെയും സഭാംഗങ്ങളെയും ചാണ്ടി ഉമ്മൻ അഭിവാദ്യം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിപക്ഷ ബെഞ്ച് ആവേശത്തോടെ ചാണ്ടി ഉമ്മനെ സ്വീകരിച്ചു. തൃക്കാക്കര എം.എല്‍.എ ഉമ തോമസിന്‍റെ അരികിലാണ് ചാണ്ടി ഉമ്മന്‍റെ ഇരിപ്പിടം. ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തില്‍ വിളക്ക് തെളിയിച്ചാണ് തിരുവനന്തപുരം പതുപ്പള്ളി ഹൗസില്‍ നിന്ന് രാവിലെ ചാണ്ടി ഉമ്മന്‍ ഇറങ്ങിയത്.

അപ്പയുടെ ഓര്‍മകള്‍ തന്‍റെ പ്രവര്‍ത്തനങ്ങളുടെ ചാലക ശക്തിയാകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട്. പഴവങ്ങാടി ആറ്റുകാല്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി, പാളയം മസ്ജിദിലും, സെന്‍റ് ജോര്‍ജ് പള്ളികളിലും കയറിയാണ് ചാണ്ടി ഉമ്മന്‍ നിയമസഭയില്‍ എത്തിയത്.